വെളുക്കാൻ തേച്ചത് പാണ്ടായി;ഹർത്താലിനെതിരെ കോതമംഗലത്ത് ജനരോക്ഷം
കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ കേസിൽ കോടതി വിധിക്കെതിരെ പാത്രിയർക്കീസ് വിഭാഗത്തിലെ ഒരു കൂട്ടം തീവ്ര ചിന്തകർ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനെതിരെ ജന രോക്ഷം ശക്തമായി.കഴിഞ്ഞ ദിവസമാണ് വിഘടിത വൈദീകർ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള കോടതി വിധിയുണ്ടായത്.ഇവിടെ നടക്കുന്നത് നിയമ വിരുദ്ധമായ സമാന്തര ഭരണം ആണെന്ന് നിരീക്ഷിച്ച കോടതി തോമസ് പോൾ റമ്പാൻ വികാരിയെന്ന നിലയിൽ ചൂണ്ടിക്കാണിച്ച ആവശ്യങ്ങൾ അംഗീകരിച്ചു. വിധിയോടെ പ്രതിരോധത്തിലായ വിഘടിത വിഭാഗം ഹർത്താൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണത്രേ. അതിനിടെ സമാന്തര ട്രസ്റ്റിയെ ഗുരുതര ആരോപണത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച്ച നീക്കിയതായി വിവരം.
ആക്ഷൻ കമ്മിറ്റി പേരുമിട്ട് ഒരു പേപ്പർ സംഘടന തട്ടിക്കൂട്ടിയാണ് പ്രളയ കെടുതിയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നാട്ടുകാരെ മുഴുവൻ പ്രതിസന്ധിയിലാക്കി നീതിന്യായത്തെ വെല്ലുവിളിയ്ക്കുന്നത്. പ്രമുഖ കേസിൽ രാജ്യ വിരുദ്ധമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന പാർട്ടികൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയിരിന്നു.അവരും ഇവരും തമ്മിൽ വ്യത്യാസമില്ല, ഒരേ തൂവൽ പക്ഷികളെന്ന അഭിപ്രായമുയർന്നു.
കോടതി വിധിക്കെതിരെ ഹർത്താലും ഓർഡിനൻസും വിലപ്പോവില്ല.എസ് സി /എസ് ടി നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
നാനാജാതി മതസ്ഥർ അടക്കമുള്ള പ്രാദേശ നിവാസികളുടെ എതിർപ്പ് വ്യക്തമാക്കുന്ന അഭിപ്രായങ്ങൾ ഇങ്ങനെ