കുർബ്ബാന സമയത്ത് പള്ളി ഓഫീസുകൾ അടച്ചിടണം; അഴിച്ചുപണിക്കൊരുങ്ങി ഓർത്തഡോക്സ് സഭ
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സഭ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. ദേവാലങ്ങൾക്കും പുരോഹിതർക്കും ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം നൽകി തുടങ്ങിയിട്ടുണ്ട്. ആദ്യ പടിയാണിതെന്ന് വിലയിരുത്തൽ. വിശുദ്ധ കുർബ്ബാന ആരംഭിച്ചു കഴിഞ്ഞാൽ കൈമുത്തിന്റെ സമയം വരെ പള്ളി ഓഫീസുകൾ അടച്ചിടേണ്ടതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കല്പനയിലൂടെ നിർദ്ദേശിച്ചു. ഇടവക ഭരണ സമിതി അംഗങ്ങളും ആദ്ധ്യാത്മിക സംഘടന പ്രവർത്തകരും നിർബന്ധമായും ആരാധന സമയത്ത് പള്ളിക്കുള്ളിൽ ഉണ്ടായിരിക്കണം. അനുബന്ധ കാര്യങ്ങൾ ഉണ്ടെങ്കിൽ അവ ആരാധന തുടങ്ങുന്നതിന് മുമ്പ് ക്രമീകരിക്കുകയോ,ആരാധക്ക് ശേഷം നിർവർത്തിക്കുകയോ ചെയ്യുവാൻ ചുമതലപ്പെട്ട ഭാരവാഹികൾ ശ്രദ്ധിക്കേണ്ടതാണ് എന്ന് പറയുന്നു.