പരുമല പള്ളിക്ക് അവകാശം ഉന്നയിച്ച പാത്രിയർക്കീസിനെ ട്രോളി സോഷ്യൽ മീഡിയ
എറണാകുളം: മലങ്കര സഭയിൽ കലഹത്തിന്റെ വിത്തുകൾ പാകിയ മുൻഗാമികളുടെ വഴിയേ അന്ത്യോഖ്യൻ പാത്രിയർക്കീസ് അപ്രേം കരീമും. പരിശുദ്ധനായ പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന പരുമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ അവകാശ വാദം പത്ര സമ്മേളനത്തിൽ ഉന്നയിച്ചു. അതേസമയം സോഷ്യൽ മീഡിയയിൽ ട്രോളും വിമർശനങ്ങളുമായി വിവാദം കത്തുകയാണ്.
പ്രചരിക്കുന്ന പോസ്റ്റ്
ആരേലും എന്തേലും പറയുന്നത് കേട്ട് ദയവായി പരുമലയിലെ പവിത്രഭൂമിയെപ്പറ്റി ഒന്നും പറയരുതേ.മലങ്കരയുടെ മനസാക്ഷി ഉറങ്ങുന്ന മണ്ണാണത്.
1910-ൽ അവിടുത്തെ പെരുന്നാൾ ദിവസം അവിടുത്തെ മുൻഗാമി അബ്ദുള്ള ദ്വിതിയൻ അവിടെ ഉണ്ടായിരുന്നു. അന്നത്തെ ഭണ്ഡാരവരവ് മുഴുവനും (ഏകദേശം 3000 രൂപാ) തനിക്കു വേണമെന്ന്. കമ്മറ്റിയോട് ആലോചിക്കാതെ പറ്റില്ല എന്നു വട്ടശേരിൽ തിരുമേനി പറഞ്ഞു. അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. തിരിച്ചു ആസ്ഥാനത്ത് എത്തുവാൻ സാധിച്ചില്ല.
വിദ്വേഷ പ്രസംഗങ്ങളും അവകാശ പ്രഖ്യാപനങ്ങളും നടത്തിക്കോളു ; ദയവായി പരുമലയിലെ ആ മണ്ണ് ഒഴിവാക്കുക.