OVS - Latest NewsOVS-Kerala News

കോടതിക്കെന്ത്‌ അധികാരമെന്നു തോമസ്‌ പ്രഥമന്‍ ; പരോക്ഷ വിമര്‍ശനവുമായി ജഡ്ജി

കോഴിക്കോട് : അടുത്തിടെ വിവിധ മത നേതാക്കള്‍ കോടതിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ കെമാല്‍ പാഷ രംഗത്ത്. കോടതിക്ക് മതത്തിന്‍റെ കാര്യം പറയാന്‍ എന്ത് അധികാരമെന്നാണ് മതനേതാക്കളില്‍ ‘ചിലര്‍’വാദിക്കുന്നത്. എന്നാല്‍, മതങ്ങള്‍ എന്ത് പറയണം, പറയരുത് എന്ന് തീരുമാനിക്കാന്‍ ഭരണഘടന സ്ഥാപനമായ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. ന്യായാധിപന്മാര്‍ നിരൂപണത്തിന് അതീതരല്ലെന്നും പറഞ്ഞു. പുരുഷന് ഒന്നിലേറെ വിവാഹമാകാമെങ്കില്‍ സ്ത്രീക്കും ആകാമല്ലോയെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പിതാവാരെന്നറിയാന്‍ നറുക്കിടേണ്ടിവരുമെന്ന വാദവുമായി വിഷയം വഴിതിരിച്ചുവിട്ട് ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. അഴീക്കോട് തത്ത്വമസി പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത നേതാക്കളുടെ പേരെടുത്ത് പറയാതെ സ്വകാര്യ ചടങ്ങിലെ പരോക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കോടതിക്ക് സഭാ തര്‍ക്കത്തില്‍ ഇടപെടാമാകില്ലെന്നും ജഡ്ജിമാര്‍ പള്ളി പണിതിട്ടുണ്ടെങ്കില്‍ കൊടുക്കാമെന്നുവായിരിന്നു വിഘടിത വിഭാഗം നേതാവ് തോമസ്‌ പ്രഥമന്‍റെ വിവാദ പ്രസ്താവനയും ഇതോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. മുന്‍പ്  വിവാദ പ്രസ്തവന ചൂണ്ടിക്കാട്ടി യാക്കോബായ അഭിഭാഷകനെ ബഹു.കോടതി ശാസിച്ചിരിന്നു. ഏപ്രില്‍ 9ന് കോട്ടപ്പടി നാഗഞ്ചേരി സെന്‍റ് ജോര്‍ജ് ഹെബ്രോന്‍ പള്ളി കേസ് പരിഗണിക്കവെയാണ് അഭിഭാഷകനെ കോടതി താക്കീത് ചെയ്തതെന്ന വാര്‍ത്ത‍  ഓവിഎസ് ഓണ്‍ലൈന്‍ പുറത്ത് വിട്ടിരിന്നു. സാമാന്യ വിവരം ഇല്ലേ എന്നും ചോദിച്ച കോടതി, ബന്ധപ്പെട്ട കക്ഷികള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താതെ ശ്രദ്ധിക്കാന്‍ അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമാണ്  നിര്‍ദ്ദേശിച്ചത്.

ന്യായാധിപന്മാര്‍ ജനങ്ങള്‍ ഉത്തരവാദിത്വമേല്‍പ്പിച്ച ജന സേവകര്‍ മാത്രമാണ്. എന്തിനുമുള്ള സ്വാതന്ത്രം വോട്ട് ചെയ്യുന്ന ബഹുജന സമൂഹത്തിനേയുള്ളൂ. മറ്റെല്ലാവര്‍ക്കുമുള്ളത് നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്രത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സര്‍ക്കസാണ് കോടതികള്‍ നടത്തേണ്ടതെന്നും അദേഹം പറഞ്ഞു.

https://ovsonline.in/latest-news/exclusive-news/court-against-rebel-faction/

error: Thank you for visiting : www.ovsonline.in