അബുദാബി കത്തീഡ്രലില്‍ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാള്‍
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കാവൽ പിതാവായ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് ഏപ്രില്‍ 26 ബുധനാഴ്ച 6:00 മണിക്ക് പദയാത്ര സ്വീകരണവും തുടര്‍ന്ന് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ സന്ധ്യാ നമസ്കാരവും, ഗാന ശുശ്രുഷയും തുടര്‍ന്ന് വചന ശുശ്രുഷയും നടത്തപെടുന്നു. ഇതേ തുടര്‍ന്ന് വാദ്യ മേളങ്ങലോടുകൂടിയ റാസ നടത്തപ്പെടുന്നു. സമാപനദിവസമായ വെള്ളിയാഴ്ച്ച രാവിലെ ഏഴുമണിക്ക് പ്രഭാത നമസ്കാരവും എട്ടുമണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന പരസ്യമായി ആരംഭിക്കും. വിശുദ്ധ മൂന്നിന്മേൽ കുർബാനക്കും ആശിർവാദത്തിനും ശേഷം, യു എ ഇ സർക്കാർ “Abu Dhabi Award” നല്കി ആദരിച്ച, നമ്മുടെ ഭാരതത്തിനും, വിശിഷ്യാ മലങ്കര ഓർത്തഡോക്‌സ് സഭക്കും അതിലുപരി നമ്മുടെ ഇടവകാംഗമായിരുന്നതും, ഇപ്പോൾ അലൈൻ സെന്റ് ഡയനീഷ്യസ് ഇടവകാംഗമായിരുക്കുന്ന ഡോ. ജോർജ് മാത്യു അവർകളെ നമ്മുടെ ഇടവക ആദരിക്കുന്നൂ. തദവസരത്തിൽ ഈ വർഷത്തെ St. George Welfare & Development Committee യുടെ ആഭിമുഖ്യത്തിലുള്ള St. George Homes Phase-V ന്റെ ഉത്ഘടനവും നടത്തപ്പെടുന്നൂ.
കൂടാതെ, പുതുതായി അംഗത്വമെടുക്കുന്ന members ന് പ്രയോജനപ്പെടത്തക്ക വിധത്തിൽ ഒരു hand book, “cathedral at a glance” എന്ന പേരിൽ പ്രകാശനം ചെയ്യുന്നു. കൈമുത്തിന് ശേഷം സഭയുടെ പുരാതന ദേവാലയങ്ങളിൽ നടത്തപ്പെടുന്ന പെരുന്നാൾ നേർച്ചയെ അനുസ്മരിപ്പിക്കും വിധം, വിശ്വാസികൾ ഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന നേർച്ച അപ്പവും അതിവിശിഷ്ടമായ രീതിയിൽ പള്ളിയിൽ വച്ചുതന്നെ പാകപ്പെടുത്തിയ കോഴിക്കറിയും നേർച്ചയായി നല്കപ്പെടുന്നൂ. തുടർന്ന് കൊടിയിറക്കോടുകൂടി ഈ വർഷത്തെ ഇടവകപ്പെരുന്നാൾ സമാപിക്കും.