OVS - Latest NewsOVS-Pravasi News

കുവൈറ്റ് അഹ്മദി സെന്‍റ് .തോമസ്‌ പഴയപള്ളി ഓ.വി.ബി.എസിന് വർണ്ണശബളമായ സമാപനം

യു.എ.ഇ :   കുവൈറ്റ്  സെന്‍റ്  തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന് സമാപനം കുറിച്ചു. ‘സത്യത്തിലും ആത്മാവിലും നമ്മുടെ ദൈവത്തെ ആരാധിക്കാം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസുകളുടെ സമാപനചടങ്ങുകൾ ആഗസ്ത്-19നു വൈകിട്ട് 5:30ന് മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ നടന്നു. കുട്ടികളുടെ വർണ്ണശബളമായ റാലിയ്ക്കുശേഷം ഓ.വി.ബി.എസ് ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, ഈ വർഷത്തെ ഒ.വി.ബി.എസ് ഡയറക്ടർ സുൽത്താൻ ബത്തേരി കോലിയാടി സെന്റ്.പീറ്റേഴ്‌സ് & സെന്റ്.പോൾസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ.ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈറ്റ് അഹ്മദി CSI ഇടവക വികാരി ഫാ.സാബു സി.സി ഉത്‌ഘാടനം നിർവ്വഹിക്കുകയുണ്ടായി. ഓ.വി.ബി.എസ് സുപ്പീരിയെന്റെന്റ് Mrs.വത്സമ്മ ജോർജ് സ്വാഗതവും ,ഇടവക ട്രസ്റ്റീ Mr.ബെന്നി വർഗീസ് ആശംസഅർപ്പിക്കുകയും ചെയ്തു, തുടർന്ന് ഓ.വിബി.എസ്. കൺവീനർ Mr.ബാബു കോശി വാഴയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ഇടവകയുടെ സൺ‌ഡേസ്കൂൾ സ്റ്റാഫ് സെക്രട്ടറി Mr.വർഗീസ് അബ്രഹാം കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറിയതിൽ കൂടുതൽ അഭിനന്ദനം അർഹിക്കും വിധത്തിൽ വെറും ഒരാഴ്ചക്കാലയളവിൽ Mr.മോഹൻ.ടി.ജോർജ് ഡയറക്ടറായി പരിശീലിപ്പിച്ചു അവതരിപ്പിച്ച ‘കൊച്ചുത്രേസ്സ്യായുടെ സ്വർഗ്ഗരാജ്യം’ എന്ന ലഘു നാടകം കുഞ്ഞുകുരുന്നുകൾക്കും മുതിർന്നവർക്കും ഒരേപോലെ കൂടുതൽ ആവേശവും പാഠവും ആയി.

Mr.വർഗീസ് അബ്രഹാം Mr.അബ്രഹാം മാത്യു Mrs.ബിൻസി ഐസക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പത്തുദിവസ്സവും കുട്ടികൾക്കായി ഇടവക യുവജനപ്രസ്ഥാനം ആദ്യമായി ഒരുക്കിയ ഗതാഗത സൗകര്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ കരുത്തായി അവധിക്കാലം ആഘോഷമാക്കിയാണ് ഓരോ കുരുന്നുകളും ഓ.വി.ബി.എസിൽ പങ്കെടുത്തത്,പുതിയ അറിവുകൾ നേടുവാനും കഥകൾ, പാട്ടുകൾ, ആക്ഷൻ സോങ്ങ്, മറ്റ് വിനോദ പരിപാടികൾ  എന്നിവയിൽ പങ്കെടുത്തും കുട്ടികൾ ഈ വർഷത്തെ ഓ.വി.ബി.എസ് കൂടുതൽ ഉല്ലസകരമാക്കി. 250 വിദ്യാർഥികളും  25 അധ്യാപകരും പത്ത്  ദിവസം നീണ്ടു നിന്ന പരിപാടികളിൽ സജീവമായി പങ്കെടുത്തു. പത്തു ദിവസത്തെ ഓ.വി.ബി.എസ് ക്ലാസ്സുകൾ ഭാവി ജീവിതത്തിനു മുതൽക്കൂട്ടാണെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

Untitled
error: Thank you for visiting : www.ovsonline.in