യുവജനപ്രസ്ഥാനം 82മത് രാജ്യാന്തര സമ്മേളനം മെയ് 11 മുതല്‍ തിരുവനന്തപുരത്ത്
ഓര്‍ത്തഡോക്‍സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ 82-മത് രാജ്യാന്തര സമ്മേളനം 2018 മെയ് 11,12,13 തീയതികളില്‍ തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ ഹോളി ട്രിനിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുകയാണ്. ഓരോ ഇടവക യൂണിറ്റില്‍ നിന്നും യുവതികള്‍ ഉള്‍പ്പടെ 2 പ്രതിനിധികള്‍ അത് യൂണിറ്റിന്റെ പ്രധാനട്ടെ ഭാരവാഹികളെ തെരഞ്ഞെടുത്ത് അയയ്ക്കുന്നത് ഉചിതമാണെന്ന് ജനറല്‍സെക്രട്ടറി. രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 500 രൂപ ആയിരിക്കും. അഭി. പ്രസിഡന്‍റ് യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയുടെ കല്പനയും ബഹു.വികാരിമാര്‍ക്ക് ഇതോടൊം അയയ്ക്കുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കം രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളും 2018 ഏപ്രില്‍ 30 ന് മുമ്പ് ഭദ്രാസന സെക്രട്ടറിമാര്‍ മുഖാന്തിരമോ കേന്ദ്ര ഓഫീസില്‍ നേരിട്ടോ ഔദ്യോഗിക വെബ്‌സൈറ്റായ www.ocymonline.org യിലോ indianocym@gmail.comലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ ഫീസ് അടച്ചാല്‍ മതി – ജനറല്‍സെക്രട്ടറി ഫാ.അജി തോമസ് അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വികാരിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
- ക്യാമ്പില്‍ തികഞ്ഞ അച്ചടക്കം പുലര്‍ത്തണം.
- പ്രതിനിധികള്‍ വി. വേദപുസ്തകം കൊണ്ടുവരണം.
- മുഴുവന്‍ സമയവും പങ്കെടുക്കുന്ന 2 പ്രതിനിധികളെ അയയ്ക്കണം.
- വനിതാ പ്രതിനിധികള്‍ക്ക് പ്രത്യേക താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
- പ്രതിനിധികള്‍ ബെഡ്ഷീറ്റ് കൊണ്ടുവരണം.
ക്യാമ്പിന്റെ പ്രോഗ്രാം നോട്ടീസ് ഭദ്രാസന ഭാരവാഹികള്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂണിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ചു കൊടുക്കുന്നതാണ്. ക്യാമ്പില്‍ യൂണിറ്റ് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. 2018 മെയ് 11, 12, 13 തീയതികളില്‍ യൂണിറ്റ് തലത്തിലും പ്രത്യേകിച്ച് ഭദ്രാസന തലത്തിലും മറ്റ് പരിപാടികള്‍ നടത്തുവാന്‍ പാടുള്ളതല്ല.