OVS - Latest NewsOVS-Kerala News

ലോകത്തിന്റെ നന്മയ്ക്കായി ചിന്തിക്കാൻ ശീലിക്കണം: മാർ അന്തോനിയോസ്

ശാസ്താംകോട്ട :- സമൂഹത്തെപ്പറ്റി വേവലാതിയില്ലാതെ നാം സമൂഹമധ്യത്തിൽ ഉറങ്ങുകയാണെന്നും പരിശുദ്ധ ബാവായെപ്പോലെ ലോകത്തിന്റെ മുഴുവൻ നന്മയ്ക്കായി ചിന്തിക്കാൻ ശീലിക്കണമെന്നും സഖറിയാസ് മാർ അന്തോനിയോസ് പറഞ്ഞു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ ഓർമപ്പെരുനാളിനോട് അനുബന്ധിച്ചു മൗണ്ട് ഹൊറേബ് മാർ ഏലിയ ചാപ്പലിൽ പ്രഭാഷണം നടത്തുകയായിരുന്നു. തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഫാ. മോഹൻ ജോസഫ് ധ്യാനം നയിച്ചു. ഇന്ന് എട്ടിനു ഡോ. യൂഹാനോൻ മാർ തേവോദോറോസ് കുർബാനയ്ക്കു കാർമികത്വം വഹിക്കും. പത്തിനു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രഭാഷണം ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രഭാഷണം നടത്തും.

error: Thank you for visiting : www.ovsonline.in