കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യാൻ ആർക്കും അധികാരമില്ല : കേരളാ ഹൈക്കോടതി
കോതമംഗലം മാർത്തോമൻ ഓർത്തഡോക്സ് ചെറിയ പള്ളിയിൽ വികാരി വന്ദ്യ തോമസ് പോൾ റമ്പാച്ചന്‍റെ മാതാവിന്‍റെ സംസ്ക്കാരവുമായി ബന്ധപ്പെട്ട് ഇന്നലെ കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് കോതമംഗലം സർക്കിൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യാക്കോബായ വിഭാഗവുമായി ചേർന്ന് ഒത്ത് കളിച്ച് നടപ്പിലാക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. ഈ നീക്കം മനസ്സിലാക്കി വികാരി വന്ദ്യ തോമസ് പോൾ റമ്പാൻ ഇന്ന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചു.
കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാൻ ആരെയും ചുമതപ്പെടുത്തിയിട്ടില്ല എന്ന കർശന നിർദേശത്തോടെ വികാരി തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ സംസ്ക്കാര ശുശ്രൂഷ പള്ളിയകത്ത് നടത്തപ്പെടണം എന്നും, അതിന് ആരും തടസ്സം നിൽക്കരുത് എന്നും ആവശ്യമായ പോലീസ് സംവിധാനം അതിനായി ഒരുക്കണം എന്നും കോടതി നിർദേശിച്ചു.
ചടങ്ങുകൾ കോടതി ഉത്തരവ് പ്രകാരം നടത്തിക്കുന്നതിന് വേണ്ടി ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ വീഡിയൊ, ഫോട്ടൊ എന്നിവ കമ്മീഷന്‍റെ നേതൃത്വത്തിൽ എടുത്ത് കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിരിക്കുന്നു.
ചടങ്ങുകൾ സുതാര്യമായും ക്രമസമാധാനനില തകരാതെയും നടത്തിയില്ല എങ്കിൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സ്ഥലം പോലീസ് ഉദ്യോഗസ്ഥർക്കാണെന്നും വീഴ്ചകൾ ഉണ്ടായാൽ അവരായിരിക്കും ഉത്തരവാദി എന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
https://ovsonline.in/latest-news/kothamangalam-2/