പരി.വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മയെ ധന്യമാക്കി നിരവധി വിധികള്‍
കോട്ടയം : ‘മലങ്കര സഭാ ഭാസുരന്‍’ പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ദീര്‍ഘ വീക്ഷത്തോടെയുള്ള നടപടികളാണ് മലങ്കര സഭ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനമെന്നു സഭാ വിശ്വാസികള്‍ നിസംശയം പറയും.2017 ജൂലൈ 3 ന് മാര്‍ത്തോമ്മാ ശ്ലീഹയുടെ ദുഖ്റോനോ ദിവസം പരമോന്നത നീതി പീഠത്തില്‍ സുപ്രധാന വിധിന്യായം പരിശുദ്ധ സഭക്ക് പുത്തന്‍ ഉണര്‍വേകിയിരിന്നു. പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടുന്ന ഇന്ന് മലങ്കര സഭയ്ക്ക് അനുകൂലമായി നിരവധി കോടതി ഉത്തരവുകള്‍ ലഭിച്ചിരിക്കുന്നത്.
വെട്ടിത്തറ,മണ്ണത്തൂര്‍,വടവുകോട്,ചേലക്കര ദേവാലയങ്ങളുടെ കേസിലാണ് അനുകൂല വിധി.കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ് പള്ളി കേസ് നിലനില്‍ക്കുന്നത് ആണെന്ന് പള്ളി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ജില്ലാ കോടതി (പള്ളിക്കോടതി) കണ്ടെത്തി.സുപ്രീംകോടതി വിധിയില്‍ ഉള്‍പ്പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയെ സംബന്ധിച്ച കേസില്‍ വിധി നടത്തിപ്പ് ഹര്‍ജി നിലനില്‍ക്കും.കോടതി നടപടി ചട്ടങ്ങള്‍ പൂര്‍ത്തിയാക്കി എക്സിക്യൂഷന്‍ നടത്തി പള്ളി തുറക്കാവുന്നതാണ്.വെട്ടിത്തറ സെന്റ് മേരീസ് പള്ളി കേസ് മൂവാറ്റുപുഴ മുന്‍സിഫ് പരിഗണിക്കണമെന്നും ഉത്തരവായി.കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ദേവാലയങ്ങള്‍ ആണിവ രണ്ടും.കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്റ് ജോര്‍ജ് പള്ളിയെ സംബന്ധിച്ച കേസില്‍ വിഘടിത വിഭാം നല്‍കിയ ഐ.എ വാദംകേട്ടു തള്ളി.
‘രജിസ്ട്രേഷന്‍’ വക്കീല്‍ എന്നറിയപ്പെടുന്ന കേസില്ലാ അഭിഭാഷകന്‍റെ ബാലിശമായ വാദമുഖങ്ങള്‍ പതിവുപോലെ ബഹു.കോടതി നിരാകരിച്ചു.പിറവത്ത് വെച്ച് നടത്തിയ യോഗത്തില്‍ ജൂലൈ 3ലെ വിധി ‘നമുക്ക്’ അനുകൂലമാണെന്ന് പരാമര്‍ശിച്ചത് വേദിയിലും സദസ്സിലും ചിരി വിടര്‍ത്തിയിരിന്നു.ഇതുകൊണ്ടായിരിക്കാം വിഘടിത നേതൃത്വം വ്യക്തിയെ മാറ്റി നിര്‍ത്തിയതെന്നും മറു വിഭാഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
1934-ലെ ഭരണഘടന എന്ന മലങ്കര സഭയുടെ മാഗ്നകാർട്ട യുടെ ശിൽപ്പിയുടെ 84 – മത് ഓർമ്മപ്പെരുനാൾ. ഭരണഘടനാ ബെഞ്ച് ഉൾപ്പെടെ ബഹു. സുപ്രീം കോടതി മൂന്നു തവണ പരിശോധിച്ചിട്ടും അതിന്റെ മൗലിക ഘടനയിലോ പ്രധാന വകുപ്പുകളിലോ ഒരു മാറ്റവും നിർദ്ദേശിച്ചിട്ടില്ല എന്നത് ആ മഹാനുഭാവന്റെ ദീർഘവീക്ഷണത്തിന്‍റെ വിജയമാണ്.