OVS - Latest NewsOVS-Kerala News

റോബട്ടിക് മത്സരം: അട്ടപ്പാടി സെന്റ്‌ ഗ്രീഗോറിയോസ് സ്കൂൾ കേരളത്തെ പ്രതിനിധീകരിക്കും

അട്ടപ്പാടിയില്‍ മതപരിവര്‍ത്തനത്തിന് സാധ്യതകളില്ല; അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സഭാവിഭാഗങ്ങളോ സംഘടനകളോ ഇവിടെ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മതപരിവര്‍ത്തനം ലക്ഷ്യമാക്കാത്ത മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ളത്.

പാലക്കാട് :അഞ്ചു വൻകരകളിലെ 88 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ഫസ്റ്റ് ലെഗോ ലീഗ് റോബട്ടിക് മത്സരത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടന്ന മേഖലാതല മത്സരത്തിൽ അട്ടപ്പാടി നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ദേശീയ തലത്തിൽ മത്സരിക്കാൻ രണ്ട് അവാർഡുകളോടെ അർഹത നേടി. ഒൻപത് പേരടങ്ങുന്ന രണ്ടു ടീമുകളാണു കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചത്. ‘ഡിജി മൈൻഡ്സ്’ ടീം ഗ്രേഷ്യസ് പ്രഫഷനലിസം അവാർഡോടെ ദേശീയതലത്തിലേക്കു യോഗ്യത നേടി. ഡോമോ ഓറിലാറ്റോ ടീം സ്പിരിറ്റ് അവാർഡിന് അർഹരായി. ഐക്കൺ ചാരിറ്റീസിന്റെ സഹായത്തോടെ സ്കൂളിൽ തുടങ്ങിയ റോബട്ടിക് ക്ലാസിനു യുഎസിലെ വിദ്യാർഥികളാണു വിഡിയോ കോൺഫറൻസിങ്ങിലൂടെ ക്ലാസെടുക്കുന്നത്.

https://ovsonline.in/news/st-jems-school/

https://ovsonline.in/news/attappady-ashram/

https://ovsonline.in/news/attapady-ashramam/

 

 

error: Thank you for visiting : www.ovsonline.in