സണ്‍ഡേ സ്കൂള്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സണ്‍ഡേ സ്കൂള്‍ വിദ്യാഭ്യാസ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ ഓഫ് ദ ഈസ്റ്റ് (ഓ.എസ്.എസ്.എ.ഇ ) 2017 ഡിസംബറില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നിലയ്ക്കൽ ഭദ്രാസനത്തിലെ കുറ്റിയാനി സെന്റ് ജോർജ് സൺഡേ സ്കൂളിലെ ഹാരിയറ്റ് ജെ.എലിസബത്ത് ,കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പിറവം ഓണക്കൂര്‍ സെന്റ് മേരീസ് സൺഡേ സ്കൂളിലെ അൻസ ബാബു എന്നവർ വേദപഠന സർട്ടിഫിക്കേറ്റ് (പത്താം ക്ലാസ്) പരീക്ഷയിലും കോട്ടയം ഭദ്രാസനത്തിലെ പാമ്പാടി മീനടം സെന്റ മേരീസ് സൺഡേ സ്കൂളിലെ സ്വരൂപ മേരി ഓഫർ വേദ പ്രവീൺ ഡിപ്ലൊമ ( പന്ത്രണ്ടാം ക്ലാസു ) പരീക്ഷയിലും എ പ്ലസ് ഗ്രേഡ് നേടി.പ്രൈവറ്റ് ആയി വേദ പ്രവീൺ ഡിപ്ലൊമ പരീക്ഷ എഴുതിയ കോട്ടയം നട്ടാശേരി സ്വദേശി പ്രൊഫ. ഡോ. ചെറിയാൻ തോമസ് പണിക്കരു വീട്ടിൽ എ പ്ലസ് കരസ്ഥമാക്കി.
നിശ്ചിത ഫോറം പൂരിപ്പിച്ചു നൂറ് രൂപ ഫീസോടെ ഒ.എസ്.എസ്.എ.ഇ ഓഫീസില്‍ അടച്ചു മാര്‍ച്ച് 10-ന് മുന്‍പ് വരെ പുനര്‍നിര്‍ണ്ണയനത്തിന് അവസരമുണ്ട്.അഞ്ചു മുതല്‍ പന്ത്രണ്ട് ക്ലാസ്സ് വരെ ഭദ്രാസന തലത്തില്‍ വേര്‍തിരിച്ചുള്ള ഫലങ്ങള്‍ ഓ.എസ്.എസ്.എ.ഇ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരള റീജിയണ്‍ ഫലം അറിയാം
ഓ.കെ.ആര്‍ (ഔട്ട്‌സൈഡ് കേരള റീജിയണ്‍) ഫലം അറിയാം