ഓര്‍ത്തഡോക്സ് വൈദീകനെ കോടതി അനുവദിച്ചത് ; വിഘടിത വിഭാഗം
ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകളെ പ്രത്യക്ഷത്തില്‍ ശെരി വച്ചു വിഘടിത മെത്രാപ്പോലീത്ത. വിഘടിത ബാവ കക്ഷി വിഭാഗത്തില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തി മാധ്യമ വിഭാഗം തലവന്‍റെ പരസ്യ പ്രസ്താവന.ഓര്‍ത്തഡോക്സ് സഭ നിയമിച്ചിരിക്കുന്ന ചാത്തമറ്റം ശലേം പള്ളിയുടെ വികാരി ഫാ.ബിനോയ് വര്‍ഗീസിനെ ബഹു.കോടതി അനുവദിച്ചതായ വൈദീകനെന്നു ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് യാതൊരുവിധ ഉളുപ്പുമില്ലാതെ തുറന്നു സമ്മതിച്ചു.അതിന് തടസ്സമില്ലെന്നും കൂട്ടിച്ചേര്‍ത്തു.കോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ പോകുന്നെന്നും മാര്‍ തെയോഫിലോസ് പറഞ്ഞു.
സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പള്ളി കോമ്പൌണ്ടിലേക്ക് കയറിയാല്‍ സാഹചര്യം കൈവിട്ടു പോകുമെന്നും മോര്‍ തെയോഫിലോസ് പരോക്ഷമായി മുന്നറിയിപ്പ് നല്‍കി.എന്നാല്‍ സഭാ അധ്യക്ഷന് ഉള്‍പ്പടെ സഭാ നേതൃത്വത്തിനു എപ്പോള്‍ വേണമെങ്കിലും പള്ളിയില്‍ പ്രവേശിച്ചു ആത്മീയ ശുശ്രൂഷകള്‍ നടത്താവുന്നതാണ്. ചാത്തമറ്റം പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടെണ്ടതാണെന്നും ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത നിയമിച്ച വൈദീകനും പ്രവേശിക്കാം.വിഘടിത വിഭാഗത്തിന്‍റെ പുരോഹിതന് സമാന്തര സര്‍വീസ് നടത്തുന്നതിനും പട്ടക്കാര്‍ക്കും കോടതി നിരോധനം ഏര്‍പ്പെടുത്തിയിരിന്നു.