വചനപ്രഘോഷണം വാക്കുകള്‍ക്കതീതം ; ഏലിയാസ് തിരുമേനിക്ക് അഭിനന്ദനപ്രവാഹം
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അവശേഷിക്കുന്ന അപൂര്‍വ്വം മികച്ച ധ്യാനഗുരുക്കളില്‍ ഒന്നാണ് ഭ്രാഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത.തിങ്ങിനിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ച പ്രഘോഷണങ്ങള്‍ അഭിവന്ദ്യ തിരുമേനി നടത്തിയിട്ടുണ്ട്.മാക്കംക്കുന്ന് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കുന്ന 101-മത് മദ്ധ്യതിരുവിതാംകൂര്‍ കണ്‍വന്‍ഷന്‍ വേദിയില്‍ ഏലിയാസ് തിരുമേനി നല്‍കിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ അതിവേകം വൈറലായിമാറിയിരിക്കുകയാണ്.പൊതു ബോധത്തില്‍ ഊന്നിയുള്ള പ്രഘോഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പരിശുദ്ധ സഭക്കെതിരെയായി പ്രവര്‍ത്തിക്കുന്ന വിശ്വാസ വിപരീതികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സമീപനം ഒരു പക്ഷേ അദേഹത്തിന് മാത്രം അവകാശപ്പെടുന്ന പ്രത്യേകതയാണ്.സാമൂഹത്തിന്‍റെ ബലഹീനതയും വൈദീകരെ പോലും നിശിതമായി വിമര്‍ശിക്കുകയും വാത്സപൂര്‍വ്വം ഉപദേശിക്കാനും മാര്‍ ഏലിയാസ് മടിച്ചില്ല.
ക്രൈസ്തവ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണം.കുഞ്ഞുങ്ങളെ പറ്റിയും ആശങ്കകള്‍ അദേഹം പങ്കു വച്ചു.പരിശുദ്ധ സഭയ്ക്ക് ആത്മീയ ചിന്ത ഉണര്‍ത്തുന്നതില്‍ പങ്കുണ്ട്.ചെടിക്ക് വെള്ളമൊഴിക്കാനെ പറ്റൂ.വലിച്ചെടുക്കേണ്ട ജോലി ചെടിക്കാണ്.മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം.മോശയ്ക്ക് ആത്മീയപരമായി യാതൊന്നും ലഭിച്ചട്ടില്ല.കൊട്ടാരവും കിരീടവും സബത്തും ഉപേക്ഷിച്ചു.മോശയെ പഠിപ്പിച്ചത് മാതാവാണ്.ഭോഗസന്താങ്ങള്‍ ആസ്വാദനത്തിന് പോകുന്നു.ഭോഗസന്താങ്ങള്‍ സഭയും സമൂഹത്തെയും നശിപ്പിക്കും.യോഗസനന്താനം ആകണം.മനസാകുന്ന കന്യാകത്വം കാത്തു സൂക്ഷിക്കണം.
ഭര്‍ത്താവിനെയും കര്‍ത്താവിനെയും ആദരിക്കുന്നതാണ് മിന്ന്. ഇവിടെ ഇപ്പോള്‍ പരിശോധിച്ചാല്‍ മിന്നില്ലാത്ത എത്ര പേരുണ്ട്.മിന്നു മാല പണയം വയ്ചാലും മിന്നെടുത്തു പണയം വയ്ക്കാന്‍ പാടില്ല.വചനം വില്‍ക്കുവാന്‍ ഉള്ളതല്ല ,സേവിക്കാന്‍ ഉള്ളതാണ് – മാര്‍ ഏലിയാസ് കൂട്ടിച്ചേര്‍ത്തു.സുവിശേഷ വേല ശുശ്രൂഷയാണ്.വരുമാനമുള്ള വൈദീകന് മാനം ഉണ്ടായിരിക്കില്ലെന്ന് തുറന്നടിച്ചു.ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സാധനമാണ് പണം ; നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.നിത്യജീവനെ അടിസ്ഥാനം നേടുവാന്‍ സമ്പത്തിനെ ഉപയോഗിച്ചുകൊള്ളണം.യറുശലേം ദേവാലയത്തിലെ ഏറ്റവും വലിയ നേര്‍ച്ച പാവപ്പെട്ട വിധവയുടെതായിരുന്നു.എച്ചിലല്ല,ഉപജീവത്തിന്റെ വഴിയാണ്.പണം എച്ചിലാകരുത് – സ്നേഹം കൊണ്ട് ചെയ്യണം.മാനസാന്തരത്തിനു വിവിധ തലങ്ങള്‍ ഉണ്ട്. നാം ചെയ്ത തെറ്റു കുറ്റങ്ങള്‍ ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിക്കണം.ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക.സാത്താന്‍ പരീക്ഷിച്ചുകൊണ്ടിരിക്കും.സഭാംഗങ്ങള്‍ നിര്‍ജീവമായി.
ആള്‍ക്കൂട്ടത്തിന്‍റെ വലുപ്പമല്ല – വിശ്വാസ ആചാര അനുഷ്ഠാനങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു ചെറിയ ആട്ടിന്‍ കൂട്ടം ഇവിടെ വേണം.സത്യ വിശ്വാസം നിലനിര്‍ത്തണം.പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥയില്‍ ഒരു സ്ഥാപനം ,പരുമല കാന്‍സര്‍ സെന്‍റര്‍.വളരെയധികം ബുദ്ധിമുട്ടുന്നു.ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ജീവിക്കാന്‍ ഒരു പാടുമില്ല.സഭയ്ക്ക് വേണ്ടി 23 സെന്റ് ഭൂമി വാങ്ങിച്ചതില്‍ 3 കോടി 58 ലക്ഷം കടമാണ് ,എങ്കിലും കൈമുത്തു വേണ്ട -അദേഹം പറഞ്ഞു.
സമീപകാല സംഭവവികാസങ്ങളെയും വിമര്‍ശിച്ചാണ് മാര്‍ ഏലിയാസ് പ്രസംഗം അവസാനിപ്പിച്ചത്.പരിശുദ്ധ സഭയില്‍ ആരുടേയും ഒത്താശ ആവിശ്യമില്ല.വെട്ടികളയുവാണോ രണ്ടായി കളയുവാനോ ആരും തയ്യാറല്ല.