കോടതി വിധി ലംഘിച്ചു കൊണ്ട് സർക്കാർ ഒത്താശയോടെ മൃതദേഹം മറവു ചെയ്തു, വികാരിയ്ക്ക് മർദനം.
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി പളളിയിൽ ബ.സുപ്രീം കോടതി ഉത്തരവ് ലംഘിക്കാ൯ ഒത്താശ ചെയ്ത് സർക്കാർ. പോലീസ് അകമ്പടിയോടെ യാക്കോബായക്കാർ പരമോന്നത നീതി പീഠത്തി൯െറ ഉത്തരവിനെ കാറ്റിൽ പറത്തി മൃതദേഹം മറവ് ചെയ്തു.
നിയമപരമായി വരിക്കോലി പളളി വികാരി റവ.ഫാ.വിജു ഏലിയാസ് അച്ച൯െറ കാർമ്മികത്വത്തിൽ സംസ്ക്കാര ശുശ്രൂഷ നടത്തിയാണ് കബറടക്കേണ്ടത്.എന്നാൽ സർക്കാർ സംവിധാനങ്ങൾ പണത്തിന് മുന്നിൽ നടു വളക്കുന്ന കാഴ്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
മലങ്കര ഒാർത്തഡോക്സ് സുറിയാനി സഭ മാനേജിഗ് കമ്മിറ്റി അംഗം ശ്രീ.റോണി വർഗീസ് Dysp ഉൾപ്പെടെയുളള പോലീസ് ഉദൃോഗസ്ഥർക്ക് കാരൃങ്ങൾ വിശദീകരിച്ച് കൊടുക്കാ൯ ശ്രമിച്ചു എങ്കിലും പോലീസ് ഏകപക്ഷീയ നിലപാട് എടുക്കുകയായിരുന്നു. നഗ്നമായ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സഭ നിയമപരമായ നടപടിക്കൊരുങ്ങി. അതിനിടയിൽ, പള്ളിയിൽ നിന്നു തിരികെ പോകുകയായിരുന്ന വികാരി ഫാ. വിജു ഏലിയാസ് അച്ചനെ യാക്കോബായ അക്രമിസംഘം വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. കൈക്കും കഴുത്തിനും സാരമായ പരിക്കേറ്റ അച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |