കാതോലിക്കാദിന കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു
കോട്ടയം : 2018 മാര്‍ച്ച് 18-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. ആയൂര്‍, ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ 2018 ജനുവരി 16-ന് 10.30 എ.എം-നാണ് തന്നാണ്ടത്തെ പ്രഥമ സമ്മേളനം കൂടിയത്. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സഭാദിന കവര്‍ വിതരണ ഉദ്ഘാടനം നിലയ്ക്കല്‍ ഭദ്രാസനാധിപനും സഭാ ഫിനാന്‍സ് കമ്മറ്റി പ്രസിഡന്‍റുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാവേലിക്കര ഭദ്രാസനത്തില്‍ കവര്‍ വിതരണം
മാവേലിക്കര ഭദ്രാസനത്തിലെ കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണം നടന്നു.മാവേലിക്കര സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപനും സഭാ ഫിനാന്‍സ് കമ്മറ്റി പ്രസിഡന്‍റുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ്,അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.