സഭ ഏറ്റെടുക്കേണ്ടത് ആരാധനയിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ : പരിശുദ്ധ കാതോലിക്ക ബാവാ
പിറവം : ആരാധനയിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സഭ ഏറ്റെടുക്കേണ്ടതെന്നു ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ ബാവാ. ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബ സംഗമവും കിഴുമുറി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മാതൃകയാണ. സുവിശേഷ പ്രവർത്തനങ്ങളിലെ പ്രധാന പങ്ക് എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കുകയെന്നതാണെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
റബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ .ഭദ്രാസന ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്ക ബാവായുടെ സാന്നിധ്യത്തില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി വര്‍ഗീസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വില സ്ഥിരത ഫണ്ടിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.150 രൂപക്ക് റബര്‍ സംഭരിക്കുംമെന്ന വാഗ്ദാനം പാഴ്വാക്കായിരിക്കുകയാണ്.കാര്‍ഷകാരുടെ വായ്‌പ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവിശ്യപ്പെട്ടു.വിലയിടിവ് തടയണമെന്നു ആവിശ്യപ്പെട്ടു കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ഭദ്രാസന അധിപന്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷനായിരിന്നു.സ്പതതി നിറവില്‍ എത്തിയ പരിശുദ്ധ ബാവായ്ക്കുള്ള ഭദ്രാസനത്തിന്റെ ഉപഹാരവും ചടങ്ങില്‍ കൈമാറി.സ്പതതി ആഘോഷിക്കുന്ന വൈദികരെയും, 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദബതികളെയും ആദരിച്ചു. ഭദ്രാസനം നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളില്‍ പ്രധാനപ്പെട്ട പ്രമോദം അന്നദാന പദ്ധതിയുടെ ദശ വാര്‍ഷിക സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടന്നു.
ഓർത്തഡോക്സ് സഭാ വൈദിക സെക്രട്ടറി ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, ഭദ്രാസാന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ടി.പി.കുര്യൻ തളിയച്ചിറ,ഫാ. ജോസഫ് മലയിൽ, ജോസി ഐസക്, പി.കെ.കുര്യാക്കോസ്, രാജു കെ.ഏബ്രഹാം, ഡെന്നിസ് മർക്കോസ്, കൺവീനർ ഫാ.വർഗീസ് പി.വർഗീസ്, കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.വി.എ.മാത്യൂസ്, ഫാ.ജേക്കബ് കുര്യൻ, ഫാ.യാക്കോബ് തോമസ്, സണ്ണി വാലയിൽ, റോയി വർഗീസ്, സാജു മടക്കാലിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിക്കു തുടക്കംകുറിച്ച് നേരത്തെ പരിശുദ്ധ ബാവായുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടന്നു. ഡോ.മാത്യൂസ് മാർ സേവേറിയോസിനൊപ്പം ഭദ്രാസനത്തിലെ മുഴുവൻ വൈദികരും പങ്കാളികളായി. തുടർന്നു നടന്ന ബോധവൽക്കരണ ക്ലാസിനു ഗ്രേസ് ലാൽ നേതൃത്വം നൽകി.
![]() |





