ചരിത്രം ഉറങ്ങുന്ന മുളക്കുളം വലിയ പള്ളി .
മുളക്കുളം വടക്കേക്കരയിലും തെക്കേക്കരയിലുമുള്ള ക്രിസ്തീയ വിശ്വാസികളുടെ ആവശ്യപ്രകാരം, അവര്‍ക്ക് ഒരുമിച്ചു കൂടി പ്രര്‍ത്ഥിക്കുന്നതിനും ആരാധന നടത്തുന്നതിനുമായി അക്കാലത്തെ നാടുവാഴിയായിരുന്ന രാമന്‍ രാമവര്‍മ്മ അവര്‍കള്‍ ദാനമായി അനുവദിച്ചു തന്ന സ്ഥലത്ത് എ.ഡി. 1134-ല്‍ വിശദ്ധ ദൈവമാതാവിൻ്റെ നാമത്തില്‍ ഒരു കുരിശുപുരകെട്ടി (ഇപ്പോഴുള്ള പള്ളിയുടെ പടിഞ്ഞാറുഭാഗത്ത്) നസ്രാണി കുടുംബങ്ങള്‍ ആരാധന ആരംഭിച്ചു. കാലാകാലങ്ങളില്‍ ആയത് പുതുക്കിപ്പണിതും കേടുപാടുകള്‍ തീര്‍ത്തും ആരാധനയും വിശുദ്ധ കുര്‍ബ്ബാനയും നടത്തിപ്പോന്നു.
മുളക്കുളം വലിയ പള്ളി എന്നറിയപ്പെടുന്ന മാർ യൂഹാനോൻ ഈഹിദോയോ ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതമാകുന്ന കാലഘട്ടത്തില്‍ ഇന്നറിയപ്പെടുന്നതു പോലുള്ള വിവിധ ക്രിസ്തീയ സഭകള്‍ ഇല്ലായിരുന്നു. മലങ്കര നസ്രാണികള്‍ എന്നറിയപ്പെടുന്ന ഒരു ക്രിസ്തീയ സമൂഹം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ പോര്‍ട്ടുഗീസ് ആധിപത്യം നമ്മുടെ നാട്ടിലുമുണ്ടായി. നമ്മുടെ പള്ളിയിലെ വിശ്വാസികളുടെ ഇടയില്‍ സ്വാധീനം ചെലുത്തി. രണ്ടു വിഭാഗമായി തിരിഞ്ഞു. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവര്‍ വേറെ പള്ളി വച്ചു പിരിഞ്ഞുപോയി. ആ പള്ളിയാണ് ഇന്ന് കോമച്ചന്‍കുന്നേല്‍ പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന മുളക്കുളം കാത്തോലിക്കാപള്ളി.
ഈ പള്ളിയിൽ നിന്നു പിരിഞ്ഞ് പുതിയ ഇടവക ആയി തീർന്ന ദേവാലയങ്ങളാണ് മണ്ണുക്കുന്ന്, കർന്മേൽക്കുന്ന്, പാറേൽ, കളമ്പൂർ, കാരിക്കോട്, കൊട്ടാരംകുന്ന് തുടങ്ങിയവ .
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം വലിയപള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടവകപ്പള്ളിയാണെന്ന് കേരള ഹൈക്കോടതി വിധിച്ചു.
സഭയിലെ കക്ഷി വഴക്ക് ഏറ്റവും അധികം ബാധിച്ച ഇടവകയാണ് മുളക്കുളം വലിയ പള്ളി. ഇടവക വിശ്വാസികൾ അനുഭവിച്ച പീഡകൾ നിരവധി ആണ് . 2002 -ൽ ഉണ്ടായ രൂക്ഷമായ കക്ഷി വഴക്ക് മൂലം ഈ ദേവാലയം പൂട്ടപ്പെടുകയാണ് ഉണ്ടായത്. കേസിനെത്തുടര്‍ന്ന് ദീര്‍ഘനാളായി പൂട്ടിക്കിടന്ന പള്ളിയുടെ താക്കോല്‍ വികാരിക്ക് കൈമാറുവാനും ആരാധനയ്ക്ക് പോലീസ് സംരക്ഷണം നല്‍കുവാനും ഹൈക്കോടതി ആര്‍.ഡി.ഓയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2017 ജൂലായ് മാസത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധിയുടെ പശ്ചാത്തലത്തിലാണ് കേരളാ ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.
https://ovsonline.in/latest-news/mulakkulam-valiyapally/
https://ovsonline.in/articles/malankara-sabha-court-order/