OVS - Latest NewsOVS-Kerala News

‘ലെഗസി’ ക്യാമ്പ് 2018 ജനുവരി 5 മുതല്‍ 7 വരെ കുന്നുംകുളം ബഥനി ആശ്രമത്തിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ കുഞ്ഞുങ്ങൾക്കും. യുവതി യുവാക്കൾക്കും സഭയുടെ പാരമ്പര്യങ്ങളും, വിശ്വാസങ്ങളും,സുറിയാനി ഭാഷയും സുറിയാനി സംഗീതവും പഠിക്കുവാനും, കുന്നംകുളത്തെ തനത് ഓർത്തോഡോക്സ് സംസ്ക്കാരവും അടുത്തറിയാൻ ഒരു സുവർണ്ണ അവസരം. ജനുവരി 5,6,7 തീയതികളിൽ ബഥനി ആശ്രമം നിങ്ങൾക്കായി ക്യാമ്പ് ഒരുക്കുന്നു.

പെരുനാട് ബഥനി ആശ്രമത്തിന്‍റെ ചുമതലയിൽ കഴിഞ്ഞ വേനൽ അവധിക്ക് പെരുനാട്ടിൽ നടത്തിയ “Orthodoxy I ” ക്യാമ്പിന്‍റെയും സെപ്റ്റംബറിൽ ബഥനിയുടെ ബ്രാഞ്ച് ഹൗസായ കോട്ടയം കുഴിമറ്റം ബഥനി ആശ്രമത്തിൽ വച്ച് നടന്ന “Orthodoxy II” ന്‍റെയും തുടർച്ച ” Legacy ” ക്യാമ്പ് 2018 ജനുവരി 5,6,7 തീയതികളിൽ കുന്നുംകുളം ബഥനി ആശ്രമത്തിൽ വച്ച് നടത്തുന്നു.

സത്യവിശ്വാസം പഠിക്കുവാനും സത്യാരാധന അനുഭവിക്കുവാനും ഒരുക്കമുള്ള യുവതി യുവാക്കൾക്ക് കടന്നു വരാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്. 94005108 11എന്നാ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ഈ വരുന്ന ശനിയാഴ്ച ദനഹാ പെരുനാൾ ആണ്. അത് കുന്നുംകുളം ദേശത്തു പിണ്ടി പെരുനാൾ ആയി ആണ് ആഘോഷിക്കുന്നത്. ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പിണ്ടി പെരുന്നാളിൽ പൂർണമായും സംബന്ധിക്കുവാൻ അവസരം ഉണ്ടായിരിക്കും. സുറിയാനി ഭാഷാ, സുറിയാനി രാഗങ്ങൾ, പുരാതന ആരാധനാ ഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ അറിവുകള്‍ Dr Mar Yulios Geevarghese, Fr Dr K M George, Fr Abraham Thomas, Fr Dr sunny chacko, Fr Solomon OIC, P Thomas, Dr Kurian Thomas എന്നിവര്‍ പങ്കുവെക്കുന്നു. താല്പര്യമുള്ളവർ പേരുകൾ രജിസ്റ്റർ ചെയ്യെണ്ടതാണ്. പ്രവേശനം സൗജന്യം.

error: Thank you for visiting : www.ovsonline.in