പ്രത്യാശ ഭവനിലെ കുട്ടികളോട് ഒപ്പം ക്രിസ്തുമസ് ആഘോഷിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം
പിറവം : പിറമാടം പ്രത്യാശ ഭവനിലെ നിർദ്ധനരും വികലാംഗരുമായ കുട്ടികളോട് ഒപ്പം ക്രിസ്തുമസ് ആഘോഷിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം. ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനി നിർവഹിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.ജോമോൻ ചെറിയാൻ അധ്യക്ഷത വഹിച്ചു . യുവജനങ്ങളിലെ ആശയ വിനിമയ നിപുണത – വേദപുസ്തക വെളിച്ചത്തിൽ എന്ന വിഷയത്തിൽ അജി വർഗീസ് ബേത്തേരി ക്ലാസ്സ് നയിച്ചു . ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ചികിൽസ സഹായത്തിന് ലഭിച്ച തുക ഇടവക മെത്രാപ്പോലിത്ത തിരുമനസിന് കൈമാറി. തുടർന്ന് ഭദ്രാസന യുവജനപ്രസ്ഥാന യുണിറ്റുകൾ മാറ്റുരച്ച കരോൾ മൽസരവും സമ്മാനദാനവും നടന്നു. ഒന്നാം സ്ഥാനം വാളകം കാതോലിക്കേറ്റ് സെന്റർ യുവജനപ്രസ്ഥാനത്തിനും ( 3001 രൂപയും ട്രോഫിയും) , രണ്ടാം സ്ഥാനം ഓണക്കൂർ വലിയ പള്ളി യുവജനപ്രസ്ഥാനത്തിനും (2001 രൂപയും ട്രോഫിയും ) ലഭിച്ചു . ചടങ്ങിൽ വികാരി ഫാ.ജോസഫ് മങ്കിടി , യുവ ജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജു അബ്രഹാം മാത്യു, പാമ്പാക്കുട മേഖല സെക്രട്ടറി നിഖിൽ.കെ.ജോയി ,പേൾ കണ്ണേത്ത് തുടങ്ങിയവർ പ്രസംഗിച്ചു .