ഈജിപ്റ്റിൽ കോപ്റ്റിക് ദേവാലയത്തിതിരെ ആക്രമണം. പള്ളി തകർക്കുമെന്ന് ഭീഷണി
കെയ്‌റോ: ഈജ്പ്റ്റിലെ കോപ്റ്റിക് ദേവാലയം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് മുസ്ലിം പ്രക്ഷോഭകർ പള്ളി ആക്രമിച്ചു. കെയ്‌റോയ്ക്കടുത്ത് ഗിസയിലുള്ള പ്രിന്‍സ് ടവാദ്രോസ് (Prince Tawadros church in Giza) പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായതു. ജനക്കൂട്ടം പള്ളിയിലെ വിശുദ്ധ വസ്തുക്കൾ തകർക്കുകയും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു. കെയ്‌റോയിലെ പള്ളി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി തടിച്ചുകൂടിയത് ആയിരങ്ങൾ. നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെയ്‌റോയ്ക്കടുത്ത് ഗിസയിലുള്ള പള്ളിക്ക് ഇതുവരെ അംഗീകാരം ലഭിച്ചില്ലെങ്കിലും 15 വർഷമായി ഇവിടെ ആരാധന നടക്കുന്നുണ്ട്
മുസ്ലിം യാഥാസ്ഥിതികരുടെ പ്രതിഷേധം ഭയന്നാണ് പ്രാദേശിക അധികൃതർ ക്രൈസ്തവപള്ളികൾക്ക് അംഗീകാരം നൽകാത്തത്. അതേസമയം ഇസ്ലാം മത വിശ്വാസികൾക്ക് ദേവാലയങ്ങൾ പണിയുന്നതിന് കാര്യമായ നിയന്ത്രണങ്ങൾ ഒന്നുമില്ല. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്റ്റിൽ 10 ശതമാനത്തോളം ക്രിസ്ത്യാനികളാണ് ഉള്ളത്. തെക്കൻ മേഖലയിലെ ഗ്രാമീണ സമൂഹങ്ങളിൽ വർഗീയ ലഹളകൾ പതിവാണ്. 2016 ഡിസംബറിന് ശേഷം ക്രൈസ്തവർക്ക് നേരേ നടന്ന ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.