ഓഖി ദുരിതബാധിത പ്രദേശങ്ങളിൽ കരുതലിന്‍റെ സ്പർശവുമായ് ഓർത്തഡോക്സ് ക്രൈസ്തവയുവജന പ്രസ്ഥാനം
തിരുവനന്തപുരം : പൂന്തറ മേഖലയിൽ ഓഖി ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടേയും, കാണാതായവരുടേയും, ദുരിതമനുഭവിക്കുന്നവരുടേയും ഭവനങ്ങൾ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡൻറ് അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ നേതൃത്വത്തിൽ കേന്ദ്ര സമിതിയംഗങ്ങളും, കാരുണ്യ ഗൈസൻസ് സെൻറർ പ്രവർത്തകരും സന്ദർശിച്ച് സഹായങ്ങൾ നൽകി. ഒ. സി. വൈ. എം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ, ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ്, ട്രഷറാർ ജോജി പി തോമസ്, കാരുണ്യ ഗൈഡൻസ് സെൻറർ കോ – ഓർഡിനേറ്റർ ഫാ. തോമസ് ജോൺ, ഫാ. സാമുവേൽ സാമുവേൽ, തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.പീറ്റർ ജോർജ്ജ്, സെക്രട്ടറി പ്രവീൺ ജേക്കബ്, കൊട്ടാരക്കര – പുനലൂർ ഭദ്രാസന യുവജന പ്രസ്ഥാന സെക്രട്ടറി അനിൽ ഇ.ടി.സി. സഭാ മാനേജിംഗ് കമ്മറ്റിയംഗം ഐ.സി ചെറിയാൻ, ജയ്ബോയി അലക്സ് എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം ഭദ്രാസനം 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി
തിരുവനന്തപുരം: ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം . ഓഖി ചുഴലിക്കാറ്റിന്‍റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും സമാഹരിച്ച 10 ലക്ഷം രൂപയുടെ ധനസഹായം തിരുവനന്തപുരം മെത്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി ലത്തീൻ ആർച്ചു ബിഷപ്പ് സൂസപാക്യം പിതാവിന് കൈമാറി.
https://ovsonline.in/news/okhi-2/