Departed Spiritual FathersOVS - ArticlesOVS - Latest News

ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 48-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ആചരിക്കും. 7-ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 5:30 മണിക്ക്  പളളികളിൽ നിന്നുളള പദയാത്രയ്ക്ക് സ്വീകരണവും, സന്ധ്യാനമസ്ക്കാരവും നടക്കും. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും. 8-ാം തീയതി രാവിലെ 6.30 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30-ന് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രദക്ഷിണവും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍  അറിയിക്കുന്നു.

പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവ… കാതോലിക്കേറ്റിന്റെ കാവൽ ഭടൻ…

പരിശുദ്ധ പിതാവ് 1884 ജൂണ്‍ 26നു ജനിച്ചു. മാമോദീസ പേര് മത്തായി എന്നായിരുന്നു. കടവിൽ പൗലോസ്‌ മാർ അത്താനാസിയോസ് തിരുമേനിയിൽ നിന്ന് വൈദിക സ്ഥാനത്തിന്റെ ആദ്യ പട്ടം സ്വീകരിച്ചു. തുടർന്ന് സ്ലീബാ ശെമ്മാശനോടൊപ്പം (പിന്നീട് സ്ലീബ മാർ ഒസ്താത്തിയോസ്) മലങ്കരയിലെ പള്ളികൾ സന്ദർശിക്കുകയും. സ്ലീബാ ശെമ്മാശന്റെ സുറിയാനി പ്രസംഗങ്ങൾ മത്തായി ശെമ്മാശൻ തർജമ ചെയ്യുകയും ചെയ്തു. തുടർന്ന് സ്ലീബാ ശെമ്മാശൻ ശീമയ്ക്ക് തിരിച്ചുപോയപ്പോൾ ഔഗേൻ ശെമ്മാശനും കൂടെ പോയി. യെരുശലെമിലെ മർക്കോസിന്റെ ദയറായിൽ വച്ച് ഔഗേൻ എന്ന പേരിൽ റമ്പാൻ സ്ഥാനം സ്വീകരിച്ചു. പിന്നീട് 1909-ഇൽ പരിശുദ്ധ അബ്ദുള്ളാ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എത്തിയപ്പോൾ അദ്ധേഹത്തിന്റെ ദ്വിഭാഷിയായി ഔഗേൻ റമ്പാച്ചൻ പ്രവർത്തിച്ചു. 1927-ഇൽ പരിശുദ്ധ ഏലിയാസ് ത്രിതിയൻ പത്രിയാർക്കിസ് ബാവ ഔഗേൻ റമ്പാച്ചനെ ഔഗേൻ മാർ തീമോത്തിയോസ് എന്ന പേരിൽ മെത്രപൊലീത്ത യായി ഉയർത്തി. തുടർന്ന് അന്നത്തെ യാക്കോബായ വിഭാഗം കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയേറ്റു. സഭാസമാധാനത്തിനായി പിതാവ് വളരെയധികം അദ്ധ്വാനിക്കുകയും ചെയ്തു. എന്നാൽ സഭാസമാധാന ശ്രമങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണെന്ന് ബോധ്യമായപ്പോൾ പിതാവ് സത്യം മനസിലാക്കി പരിശുദ്ധ സഭയിലേക്ക് മടങ്ങിവരുകയും ചെയ്തു. തുടർന്ന് പഴയ സെമിനാരിയുടെ പ്രിൻസിപ്പലായും കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായും പ്രവർത്തിച്ചു. സുപ്രീം കോടതിയുടെ 1958 – ലേ വിധിയെ തുടർന്ന് സഭയിൽ സമാധാനമുണ്ടാകുകയും ഇരു വിഭാഗങ്ങളും പൗരസ്ത്യ കാതോലിക്കേറ്റിന്റെ പിന്നിൽ ഒന്നാവുകയും ചെയ്തു. യോജിച്ച സഭയുടെ അസോസിയേഷൻ നിരണം പള്ളിയിൽ വച്ച് കൂടുകയും ഔഗേൻ മാർ തീമോത്തിയോസിനെ പൗരസ്ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയായി തിരഞ്ഞെടുത്തു. 1964-ഇൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് ത്രിതിയൻ പത്രിയാർക്കിസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ പരിശുദ്ധ മലങ്കര സഭയുടെ സുന്നഹദോസ് ഈ പിതാവിനെ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി. 1966-ഇൽ പരിശുദ്ധ പിതാവ് മൂന്നു പേരെ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തി. 1967 – ൽ പരിശുദ്ധ പിതാവ് മൂറോൻ കൂദാശ നിർവഹിച്ചു. 1964 – ഇൽ പരിശുദ്ധ പിതാവ് പരിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പയെ സന്ദർശിച്ചു. സമാധാനം നിറഞ്ഞുനിന്ന സഭാ അന്തരീക്ഷത്തിൽ കാർമേഘം പടർത്തികൊണ്ട് പരിശുദ്ധ യാക്കോബ് ത്രിതിയൻ ബാവായുടെ കുപ്രസിദ്ധമായ 203-ം നമ്പർ കൽപന മലങ്കരയിൽ എത്തി. മാർത്തോമാ ശ്ലീഹായുടെ പൌരോഹിത്യത്തെ നിരാകരിച്ചും അവഹേളിച്ചും കൊണ്ടുള്ള ഈ കൽപനയെ സുന്നഹദോസ് തള്ളിക്കളയുകയും ചെയ്തു. കാതോലിക്കെറ്റിന്റെ കെട്ടുറപ്പിനും ശ്രേയസിനും വേണ്ടി പരിശുദ്ധ പിതാവ് അക്ഷീണം യത്നിച്ചു. തന്റെ അവസാനംവരെ അതിനായി പ്രവർത്തിച്ചു. തന്റെ അതിവൃദ്ധതയിൽ പരിശുദ്ധ പിതാവ് കാലംചെയ്തു തന്റെ ജനത്തോട് ചേർന്നു. ദേവലോകം അരമന ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്നു.

 

പരി.ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായും “പിറവം മര്‍ദ്ദനവും

 

error: Thank you for visiting : www.ovsonline.in