എംജിഓസിഎസ്എം രാജ്യാന്തര സമ്മേളനം പീരുമേട്ടില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം (എം.ജി.ഓ.സി .എസ്.എം) 109 – മത് രാജ്യാന്തര വാര്‍ഷിക സമ്മേളനം ഡിസംബര്‍ 27 മുതൽ പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മാര്‍ ബര്‍ണബാസ് നഗറില്‍ നടക്കും.ഡിസംബര്‍ 30 വരെ നീണ്ടുനിക്കുന്ന തൃദിന സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും.മലങ്കര സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും.എം ജി ഓ സി എസ് എം പ്രസിഡന്‍റ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത,ജനറല്‍സെക്രട്ടറി ഫാ.ഫിലന്‍ പി മാത്യു നേതൃത്വം നല്‍കും.
എംജിഓസിഎസ്എം ഇടുക്കി ഭദ്രാസനത്തിന്‍റെ എംബിസി കോളേജ് യൂണിറ്റ് കമ്മിറ്റിയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.”ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍(1 ക്രോനി.22:19)”എന്നതാണ് മുഖ്യ ചിന്താവിഷയം.രജിസ്ട്രേഷന്‍ ഫീസ് 100/- രൂപയാണ്.ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
For Registration Click Here
ലോഗോ റിവീല്‍