മുളന്തുരുത്തി ഓർത്തോഡോക്‌സ് സെന്‍ററിന്‍റെ കൂദാശ ഡിസംബര്‍ 15,16 തീയതികളില്‍
പരിശുദ്ധനായ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയില്‍ നവീകരിച്ച സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്‍ററിന്‍റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ കര്‍മ്മം ഡിസംബര്‍ 15, 16 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന കൂദാശയില്‍ മെത്രാപ്പോലീത്തമാരായ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് (കൊച്ചി ഭദ്രാസനാധിപന്‍), സഖറിയ മാര്‍ അന്തോണിയോസ്(കൊല്ലം ഭദ്രാസനാധിപന്‍), യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (അങ്കമാലി ഭദ്രാസനം), ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍), ഡോ.തോമസ് മാര്‍ അത്താനാസാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍) സഹ കാര്‍മ്മീകരാകും.
ഓർത്തോഡോക്‌സ് സഭാ കാതോലിക്കേറ്റ് ശതാബ്ദി സ്മാരകമായി പ്രഖ്യാപിച്ച മുളന്തുരുത്തി സെന്റ് തോമസ് കാതോലിക്കേറ്റ് സെന്‍ററിന്‍റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ വിഘടിത വിഭാഗം ശ്രമിച്ചിരിന്നു. നവീകരണത്തിനെതിരെ ഹര്‍ജി ഹൈക്കോടതി 2014-ല്‍ തള്ളിക്കളഞ്ഞു. നിലവില്‍ 5:1 എന്ന അനുപാതത്തിലാണ് മാര്‍ത്തോമ്മന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ താത്കാലികമായി ആരാധന ക്രമീകരിച്ചിരിക്കുന്നത്. മുളന്തുരുത്തിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ദീര്‍ഘകാല സ്വപ്നമാണ് സെന്‍റെര്‍ പുനര്‍നിര്‍മ്മാണത്തോടെ പൂവണിയുന്നതെന്ന് ഭാരവാഹികള്‍ ഓ.വി.എസ് ഓണ്‍ലൈനെ അറിയിച്ചു.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)