മുൻ യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന ഭരണം താറുമാറാകുന്നു
മലങ്കര ഓർത്തഡോക്സ സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദീയസ്ക്കോറോസ് ജൂലായ് 3-ലെ ബഹു സുപ്രിം കോടതി വിധിയുടെ വെളിച്ചത്തിൽ തന്‍റെ ഭദ്രാസന അതിർത്തിയിലുള്ള ഇടവക പള്ളികളിലേക്ക് വൈദികരെ നിയമിച്ചിരുന്നു. ഇതിന്‍റെ തുടർ നടപടിയെന്നവണ്ണം 1934 -ലെ സഭാ ഭരണഘടനാ പ്രകാരം പള്ളിയുടെ കൂട്ട് ട്രസ്റ്റി കൂടിയായ വികാരിയുടെ അറിവൊ സമ്മതമോ ഇല്ലാതെ ഇടവകയുടെ സാമ്പത്തിക ഇടപാടുകൾ പള്ളിയുടെ ബാങ്കക്കവുണ്ട് വഴി നടത്തരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ബാങ്കുകൾക്ക് കത്ത് അയച്ചിരുന്നു.
ഇതിനെ പ്രതിരോധിക്കാൻ മുൻ യാക്കോബായ സഭയിലെ വൈദീകൻ വിവിധ പളളികൾക്ക് നൽകുന്ന വാട്സാപ്പ് സന്ദേശം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഒരു തെറ്റിനെ മറക്കാൻ മറ്റൊരു വലിയ തെറ്റ് ചെയ്യുന്നതിനായി ഈ വൈദീകൻ ആഹ്വാനം ചെയ്യുന്നു. പള്ളിയുടെ പണം വിശ്വസ്തരുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശം നൽകുന്നു. ഇത് സാമ്പത്തിക തിരിമറിയാണെന്നു വിശ്വാസികൾ തിരിച്ചറിയണം. ഇത് രാജ്യ നിയമത്തിന് എതിരാണ്. അപ്രകാരം പ്രവൃത്തിച്ചാൽ ഏത് സമയത്തും അന്വേഷണ ഉദ്യോഗസ്ഥർ പരിശോദനക്കായി ഭവനങ്ങളിൽ എത്തിച്ചേരാവുന്നതുമാണ്.
വിഘടന പ്രവർത്തനം ഒഴിവാക്കി മാതൃസഭയിലെക്ക് തിരുച്ചുവരവല്ലാതെ മറ്റൊരു മാർഗ്ഗവും നിങ്ങളുടെ മുന്നിൽ അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവ് എത്രയും വേഗത്തിൽ ഉണ്ടാവുകയാണ് അഭികാമ്യം.
https://ovsonline.in/articles/article-by-hg-dr-yuhanon-mar-dioscoros/