ആക്രമണവും കള്ളപ്രചാരണവും പൊതുജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കാനുളള ശ്രമം : ഓര്‍ത്തഡോക്സ് സഭ
വരിക്കോലി : കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി സെന്‍റ് മേരീസ് പളളിയില്‍ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുളള ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിച്ച് ക്രമ സമാധാന പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ച വിഘടിത യാക്കോബായ വിഭാഗം അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും മാതൃകപരമായി ശിക്ഷിക്കണമെന്നും ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ന്യായത്തിനും നീതിക്കും വേണ്ടിയുളള പോരാട്ടത്തില്‍ സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അക്രമം അഴിച്ച് വിട്ട് പൊതുജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കാനുളള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സ്വാധീനത്തില്‍ റവന്യൂ, പോലീസ് അധികാരികള്‍ സുപ്രീംകോടതി വിധി ലംഘനത്തിന് സാഹചര്യം ഒരുക്കിക്കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇന്ന് രാവിലെ വരിക്കോലി പളളിയിലെത്തി പ്രാര്‍ത്ഥിക്കുകയും പളളിയില്‍ ആക്രമണത്തിന് ഇരയായി ആശുപത്രിയിലായവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവരും പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വികാരി ഫാ. ബിജു ഏലിയാസ് വരിക്കോലി പളളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.
https://ovsonline.in/latest-news/malankara-church-news-4/