സുപ്രീം കോടതി വിധി ഐക്യത്തിന്‍റെ കാഹളം: കാതോലിക്കാ ബാവാ.
കോട്ടയം ∙ സുപ്രീം കോടതി വിധി മലങ്കര സഭയിൽ നിലനിന്നിരുന്ന കലഹവും വ്യവഹാരവും അവസാനിപ്പിച്ച് ഐക്യത്തിലേക്കും ക്രിസ്തീയ സ്നേഹത്തിലേക്കും മടങ്ങാനുള്ള കാഹള ധ്വനിയാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെറിയപള്ളിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി ഐക്യത്തിന്‍റെ കാഹളം, സഭാ ഐക്യം തന്‍റെ സ്വപ്നമാണെന്നും സഭാമക്കൾ ഐക്യവും സമാധാനവും ഉണ്ടാകാൻ ഏക മനസ്സോടെ പ്രാർഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഫാ. പി.എ.ഫിലിപ്പ് കോടതിവിധി വിശദീകരിച്ചു. ഫാ. വർഗീസ് സഖറിയ, ഫാ. ജോസഫ് കുര്യൻ, സഭാ മാനേജിങ് കമ്മിറ്റി അംഗം സുനിൽ ജോർജ്, പി.ടി.പൗലോസ്, അജിത്ത് കുര്യൻ, അലക്സ് ആൻഡ്രൂസ്, ജേക്കബ് സി.നൈനാൻ, സനു മാത്യു എന്നിവർ പ്രസംഗിച്ചു.
ചെറിയപള്ളിയിൽ നാളെ സമൂഹബലി.
കോട്ടയം ∙ ചെറിയപള്ളി ഓർത്തഡോക്സ് മഹാഇടവകയിൽ പതിനഞ്ചു നോമ്പാചരണത്തോടനുബന്ധിച്ച് ഇന്ന് ഏഴിനു കുർബാന, 10നു ധ്യാനം, പ്രസംഗം. 6.30നു വിളക്കേന്തിയ പ്രാർഥനയും പ്രദക്ഷിണവും വാഴ്വുമുണ്ടായിരിക്കും. പെരുന്നാൾ ദിവസമായ നാളെ എട്ടിന് ഓർത്തഡോക്സ് വിശ്വാസപാരമ്പര്യത്തിലെ സമൂഹബലി. വൈദികർ മാത്രം നേതൃത്വം നൽകുന്ന സമൂഹബലിക്കു മാത്യൂസ് റമ്പാൻ കാർമികത്വം വഹിക്കും. മാതാവിനോടുള്ള മധ്യസ്ഥപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ഇന്നും നാളെയും
വാകത്താനം∙ വള്ളിക്കാട്ട് ദയറായിലെ ശൂനോയോ പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് ഏഴിനു ജോസഫ് റമ്പാൻ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. വൈകിട്ട് ആറിന് സന്ധ്യാനമസ്കാരവും വചനശുശ്രൂഷയും. നാളെ 7.30നു റാന്നി ഹോളി ട്രിനിറ്റി ആശ്രമ സുപ്പീരിയർ ഔഗേൻ റമ്പാൻ കുർബാനയർപ്പിക്കും.
പെരുന്നാൾ നാളെ.
കുറിച്ചി ∙ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ െദെവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ നാളെ ആചരിക്കും. 7.30നു പ്രഭാത നമസ്കാരം. 8.30നു കുർബാന. തുടർന്നു റാസ, നേർച്ച വിളമ്പ്.