ഓർത്തഡോക്സ് സഭ സിനഡ് ഓഗസ്റ്റ് 7ന്
കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ഓഗസ്റ്റ് 7 ന് സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സുന്നഹദോസ് യോഗത്തിൽ പരിശുദ്ധ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും. സമകാലിക സംഭവവികാസങ്ങൾ സുന്നഹദോസിൽ ചർച്ചയാകും.