OVS - Latest News

ഒരു സഭയ്ക്കും സമുദായത്തിനും ഈ അവസ്ഥ ഉണ്ടാവരുത്

ശ്രെഷ്ഠ തോമസ്‌  പ്രഥമന്‍റെ  30 – 07 – 2017 ഞായറാഴ്ച മാതൃഭൂമി ദിനപത്രത്തിലെ അഭിമുഖം വായിച്ചു.. — “ഒരു സഭയ്ക്കും സമുദായത്തിനും ഈ അവസ്ഥ ഉണ്ടാവരുത്” ഇത് വായിച്ച ജനം പറഞ്ഞു.. “ഒരു സഭയ്ക്കും സമുദായത്തിനും ഇത് പോലൊരാള്‍ നേതാവായി ഉണ്ടാവരുത്”. അത്രമാത്രം സഭയെയും സമുദായത്തെയും തെറ്റിദ്ധരിപ്പിച്ച വ്യക്തികളിൽ ഒരാളുകൂടിയാണ് ഇദ്ദേഹം .

1958 -ലെ സമാധാനത്തിനു ശേഷം ഒന്നായി നിന്ന മലങ്കര സഭയിൽ, 1934 -ലെ ഭരണഘടനയ്ക്ക് വിധേയപ്പെട്ട് ദേവാലയങ്ങളിൽ ശുശ്രൂഷ നിവർഹിച്ചിരുന്ന ചെറുവിള്ളിൽ സി. എം. തോമസ് കശീശ പെട്ടെന്ന് 1974 -ൽ അപ്രത്യക്ഷനായി. പിന്നെ ഇവിടെയുള്ളവർ കാണുന്നത്, തോമസ് മാർ ദീവന്നാസിയോസ് എന്ന പേരിൽ ഒരു മെത്രാൻ വേഷധാരിയെയാണ്. പിന്നീട് പാത്രിയർക്കീസ് വിഭാഗത്തിന്‍റെ മഫ്രിയാനയായി, സ്വാർതഥ ലാഭത്തിനും ധനസമ്പാദനത്തിനുമായി മലങ്കരയെ നശിപ്പിച്ച് ഈ അവസ്ഥയിലെത്തിച്ച ഇദ്ദേഹത്തിന്, വളരെ മുൻപേ തന്നെ, പഴയ ശ്രെഷ്ട കാതോലിക്കാ വളരെ അർതഥവത്തായി നൽകിയ പേരാണ് “കൊത്തൂലോ ബീശോ” എന്നത്.

—“സഭാ തർക്കം: വിധിയിൽ തളരില്ലെന്ന് ശ്രെഷ്ഠ ബാവ“….. “….. നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ ഞാനില്ല….”  ഇത് കണ്ടപ്പോൾ വളരെ തമാശ തോന്നി. കാരണം, ജൂലായ് 3 -ലെ വിധി വന്നതിനു ശേഷം, ഇദ്ദേഹവും കൂടെയുള്ള മെത്രാന്മാരും നടത്തിയ പ്രസംഗങ്ങളും പത്ര പ്രസ്ഥാവനകളും കേരളത്തിലെ ജനം മുഴുവനും കണ്ടതാണ്. അവയിലെല്ലാം കോടതിയെ നിശിതമായി വിമർശിക്കുകയും, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അക്രമങ്ങൾ അഴിച്ചു വിടുവാൻ അണികളെ ആഹ്വാനം ചെയ്യുന്ന പ്രസ്താവനകളാണ്. അവയെല്ലാം വീണ്ടും പരിശോധിച്ചു നോക്കിയാൽ ഇത് വ്യക്തമാകും. കള്ളം പറയാൻ യാതൊരു മടിയും ഇല്ലാത്തതും, പറയുന്ന കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങുകയും ചെയ്യുന്ന ഒരാളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്.

ഞായറാഴ്ച ഉണ്ടായ നെച്ചൂർ സംഭവം ഏറ്റവും വലിയ ഉദാഹരണമാണ്. കോടതി വിധി നടപ്പിലാക്കും പ്രശ്നം  ഉണ്ടാക്കരുത് എന്ന് ജില്ലാ ഭരണകൂടം പറഞ്ഞത് വകവയ്ക്കാതെ സ്ഥിതി വഷളാക്കി…

കോടതിയിലെ വാദ പ്രതിവാദങ്ങളിൽ ഇരുപക്ഷവും ഉന്നയിച്ച കാര്യങ്ങൾ വിട്ട് മറ്റു ചിലതിൽ ശ്രദ്ധ ചെലുത്തിയതാണ് അത്ഭുതപ്പെടുത്തിയത്..” നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്തുന്നില്ല എന്ന തൊട്ടു മുൻപ് പറഞ്ഞതെ ഉള്ളൂ.. അടുത്ത വാചകത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്നു… എങ്ങനെയുണ്ട്? മാത്രമല്ല, കോടതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾക്ക് മാത്രമേ കോടതി തീർപ്പു കല്പിച്ചിട്ടുള്ളൂ എന്ന്, ഇരു ഭാഗത്തുനിന്നുമുള്ള വാദങ്ങൾ പരിശോധിച്ചാൽ അറിയാം. എത്ര കൃത്യതയോടും ശ്രദ്ധയോടുമാണ് ന്യായാധിപന്മാർ ആദിമകാലം മുതലുള്ള കാര്യങ്ങൾ പരിശോധിച്ചും, മുൻപുള്ള എല്ലാ വിധികളും, ഇരുഭാഗത്തുനിന്നുമുള്ള വാദങ്ങളും വിശകലം ചെയ്ത് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ അഭിമുഖത്തിൽ അഭിപ്രായം പറയുന്ന ശ്രേഷ്ട ബാവയ്ക്ക് അറിയാമോ കോടതിയിൽ എന്താണ് വാദിച്ചതെന്നു? ഈ ജഡ്ജമെന്റ് വായിച്ചു നോക്കിയിട്ടുണ്ടോ? അത് പോകട്ടെ ഇത് എങ്ങനെയാണിരിക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ?

ഈ വിധി പാത്രിയർക്കാ വിഭാഗത്തെ എങ്ങനെ ബാധിക്കും എന്നതിനുള്ള ചോദ്യത്തിന്റെ മറുപടി….”….ഞങ്ങളുടെ പള്ളികളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടി വരും...” അതായത്, ഇതിനു മുൻപ് ചെയ്തിരുന്നതുപോലെ എല്ലായിടത്തും അക്രമം അഴിച്ചു വിടും, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും എന്ന വെല്ലുവിളി. രാജ്യത്തിന്‍റെ ഭരണക്രമത്തെയും, നിയമ സംവിധാനത്തെയും ഞങ്ങൾ അനുസരിക്കില്ല. ഞങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും മാത്രമേ ഇവിടെ പാടുള്ളൂ.. ഒരു തരം കാട്ടുനീതി. മൃഗ തുല്യനായ ഒരാൾക്കേ ഇങ്ങനെ ദുഷിച്ച മനസിന് ഉടമയാകാൻ കഴിയൂ. തങ്ങൾ സുരക്ഷിതമായി ഇരുന്നിട്ട് വിശ്വാസികളെ തല്ലു കൊള്ളിക്കുന്ന പരിപാടി. ഒരിക്കലും അവസാനിക്കാത്ത ക്രിമിനൽ കേസുകളിൽ പെട്ട് വിശ്വാസികളുടെ ജീവിതം നശിക്കും.

…..”ഞങ്ങളുടെ പള്ളികൾ...” എന്ന് പറയുന്നത് എന്തവകാശത്തിലാണ്. മലങ്കര സഭയിലെ പള്ളികൾ വിഘടിത സമൂഹത്തിന്‍റെ കുത്തകയൊന്നുമല്ല. അതുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്, അവ എങ്ങിനെ ഭരിക്കപ്പെടണമെന്ന്. കൈയ്യൂക്ക് കൊണ്ടും, അക്രമം കൊണ്ടും കുറച്ചു കാലമായി കയ്യടക്കി വച്ചു എന്നതുകൊണ്ട് അത് പാത്രിയർക്കീസ് വിഭാഗത്തിന്‍റെത് ആകുന്നത് എങ്ങനെ? ഈ കയ്യേറ്റക്കാരെ തിരിച്ചറിഞ്ഞ കോടതിയാണ് പറഞ്ഞിരിക്കുന്നത്, യാഥാർത്‌ഥ അവകാശികളുടെ കൈവശം അവ ഏൽപ്പിക്കണമെന്ന്. കാശ്മീരിന് പാക്കിസ്ഥാൻ അവകാശം ഉന്നയിക്കുന്നത് പോലെ മാത്രമേയുള്ളൂ, തോമാ പ്രഥമന്‍റെ അവകാശ വാദം. അതിർത്തിയിൽ പാക്കിസ്ഥാൻ നുഴഞ്ഞു കയറുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്നപോലെ പാത്രിയർക്കീസുകാർ അന്യായമായ അതിക്രമങ്ങൾ നടത്തുന്നത്.

….”എന്നെ പ്രതിയാക്കി ഓർത്തഡോക്സ് സഭ 556 കേസുകളാണ് കൊടുത്തത്?”… വിജയ് മല്യയും ദാവൂദ് ഇബ്രാഹീമും ഒക്കെ പറയുകയാണ്, ഞങ്ങളെ പ്രതിയാക്കി എത്രകേസാണു കൊടുത്തിരിക്കുന്നത്? ഞങ്ങൾ ആർക്കെതിരെയും ഒരു കേസ് പോലും കൊടുത്തിട്ടില്ല. എത്ര നിഷ്കളങ്കമായ പ്രസ്താവന. അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാവും ഒരാളുടെ പേരിൽ ഇത്രയധികം കേസ് ഉണ്ടാവണമെങ്കിൽ അയാളുടെ മാന്യത എന്തായിരിക്കണമെന്നു. കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ? അതിനു യേശു ക്രിസ്തുവിനെ കൂട്ട് പിടിച്ചിരിക്കുന്നു. ഇത് വായിക്കുന്ന ജനം ചോദിക്കുന്നു: ഇതാണ് യേശുക്രിസ്തുവെങ്കിൽ. ബൈബിളിൽ പറഞ്ഞിരിക്കുന്ന യേശു ക്രിസ്തു ആരാണ്? പുതിയ നിയമം മാറ്റി എഴുതേണ്ടി വരുമല്ലോ?

…. “അന്ത്യോഖ്യ സിംഹാസനത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ആരാധിക്കുവാനുള്ളതാണെന്നു എഴുതി വയ്ക്കപ്പെട്ട പള്ളികളിൽ”.… അപ്പോൾ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പള്ളികളിൽ ആരാധിക്കുവാൻ അവകാശമില്ല. അത് ശരിയാ അക്രമം കൊണ്ട് കയ്യടക്കി വച്ചിരിക്കുന്ന പള്ളികളിൽ നിന്നും യേശു ക്രിസ്തു എന്നെ അപ്രത്യക്ഷനായി. അത് മാറിയിട്ട്, യേശുക്രിസ്തുവിനെ ആരാധിക്കുന്ന സത്യ സഭയ്ക്കാണ് പള്ളികളിൽ അവകാശം എന്ന് കോടതിക്ക് ബോദ്ധ്യമായി. കേസിൽ ഉൾപ്പെട്ട 1064 പള്ളികളിൽ, “അന്ത്യോഖ്യ സിംഹാസനത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം……..” എന്ന് എഴുതി വയ്ക്കപ്പെട്ട ഒരു പള്ളി കാണിച്ചു തരാമോ? അപ്രകാരം ഒരു രേഖയെങ്കിലും കാണിക്കാമോ? വഴക്കും കേസും ഉണ്ടായതിനു ശേഷം നിങ്ങൾ ഉണ്ടാക്കിയ കള്ള പ്രമാണങ്ങളല്ല കാണേണ്ടത്. പാത്രിയർക്കീസിന്‍റെ പേരിൽ കള്ള കല്പനകളും, കള്ള പ്രമാണങ്ങളും, തിരുത്തിയ കാനോനുമെല്ലാം ഉണ്ടാക്കാൻ വിദഗ്ദരായ നിങ്ങൾക്ക്, എന്തും ഉണ്ടാക്കാൻ സാധിക്കുമെന്നറിയാം. ഈ രേഖകൾ ഒന്നും കോടതിയിൽ കാണിച്ചില്ലേ? ഒരു സിനിമയിൽ, ശങ്കരാടി തന്‍റെ കൈവെള്ള കാണിച്ചുകൊടുത്തിട്ടു, മുഴുവൻ രേഖയും ഇതിൽ ഉണ്ടെന്നു പറയുന്നതിൽ അപ്പുറം ഈ പ്രസ്താവനക്ക് വിലയില്ലായെന്നു ജനത്തിനു ബോദ്ധ്യമായി. എന്തിനേറെ പറയുന്നു പുത്തൻ കുരിശിലെ പാത്രിയർക്കാ സെന്റർ പോലും വേറെ ആരുടെയോ പേരിലാണ്. ആദ്യം അതിന്‍റെ രേഖകളൊക്കെ അന്ത്യോക്യയുടെയോ പാത്രിയർക്കേസിന്‍റെയോ ഒക്കെ പേരിൽ ആക്കിയിട്ടു പ്രസംഗിക്ക്‌ അന്ത്യോഖ്യ ഭക്തിയു പ്രേമവുമൊക്കെ.

2014 നവംബർ 14 നു (Mt – 63 /2014) കൂടെയുള്ള മെത്രാന്മാർക്ക് എഴുതിയ കത്തിൽ നിന്ന് മനസ്സിലായി… —ഇരുമ്പു ദണ്ഡ് കൊണ്ടുള്ള നുകത്തിന് കീഴിലുള്ള അടിമത്തം മൂലം അനുഭവിക്കുന്ന നിർഭാഗ്യാവസ്ഥയും, മനുഷ്യത്വം നഷ്ടപെട്ട നരകയാതനയും, പാത്രിയർക്കീസിന്‍റെ പകപോക്കലും, ഇഞ്ചിഞ്ചായി നശിക്കുന്ന സഭയുമെല്ലാം അതിൽ വിശദീകരിച്ചിട്ടുണ്ടല്ലോ? എന്ത് വിശ്വാസവും ഭക്തിയുമാ? ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന്.. നാണം ഉണ്ടോ?

…..മദ്ധ്യസ്ഥന്മാർ മുഖാന്തിരം ചർച്ചകൾ ... ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശാ. എത്ര ചർച്ചകൾ നടത്തിയെന്ന്  വല്ല ഓർമ്മയുമുണ്ടോ? എത്ര മദ്ധ്യസ്ഥന്മാർ ഇടപെട്ടു. എല്ലാവരും മരിച്ചു പോയിട്ടില്ല. ഓരോ ചർച്ചയും നടത്തും കുറെ കാര്യങ്ങൾ സമ്മതിക്കും.. കുറച്ചു കഴിയുമ്പോൾ അതിൽ നിന്ന് യാതൊരു നാണവുമില്ലാതെ പിന്മാറും. സ്വയം സമ്മതിച്ച എഴുതി വച്ച കാര്യങ്ങളിൽ നിന്ന് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ, യാതൊരു മാന്യതയുമില്ലാതെ പിൻവലിഞ്ഞ സംഭവങ്ങൾ ഇല്ലേ? നിങ്ങളുടെ ആളുകൾ തന്നെ അത് പറയുമല്ലോ?

പിന്നെ ചിലവിന്‍റെ കാര്യം.. പണത്തോടും അധികാരത്തോടുമുള്ള ആർത്തിയല്ലേ ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം? എന്തിനും ഏതിനും പണം വേണം. പ്രത്യക്ഷപ്പെടുന്നതിനു ഒരു റേറ്റ്, കുർബാന മുടക്കുന്നതിനു ഒരു റേറ്റ്, ശവമടക്ക് കുളമാക്കുന്നതിനു ഒരു റേറ്റ്, പള്ളി പൂട്ടിക്കുന്നതിനു ഒരു റേറ്റ് പായ് വിരിക്കുന്നതിനു ഒരു റേറ്റ്, ശ്ശെമ്മാശൻ ആക്കുന്നതിനു ഒരു റേറ്റ്അച്ചൻ ആക്കുന്നതിനു ഒരു റേറ്റ്, മെത്രാൻ ആക്കുന്നതിനും ഷെവലിയാർ കൊടുക്കുന്നതിനു ഒരു റേറ്റ് .. അങ്ങനെ പോകും പണം പിടുങ്ങുന്ന പദ്ധതികൾ.. ഗ്രഹണി പിടിച്ച പിള്ളേർ പുളിഞ്ചക്ക (അല്പം മാത്രം പഴുത്തു തുടങ്ങുന്ന ചക്ക) കാണുമ്പോൾ കാണിക്കുന്ന ആർത്തിയല്ലേ. അത് തന്നെ.. (ഇതൊക്കെ നിങ്ങളുടെ ആൾക്കാർ പറയുന്നതാ).

…”പള്ളികളുടെ സ്ഥാപനോദ്ദേശ്യം..” സഭയുടെ സ്ഥാപനോദ്ദേശ്യം എന്താണെന്നു എന്തെങ്കിലും ബോധം ഉണ്ടായിരുന്നുവെങ്കിൽ ഈവക കോമാളിത്തരവുമായി ഇറങ്ങുമോ? ഈ വയസ്സുകാലത്തെങ്കിലും ഒന്ന് ചിന്തിക്കു….  ഈ സഭ ഇഞ്ചിഞ്ചായി നശിക്കുകയാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക്.. നശിപ്പിച്ചത് പോരെ? മലങ്കര സഭ മക്കൾ ഒരുമയോടെ, സമാധാനത്തോടെ, സന്തോഷത്തോടെ ഇനിയെങ്കിലും ജീവിച്ചോട്ടെ.

error: Thank you for visiting : www.ovsonline.in