OVS - ArticlesOVS - Latest News

കൂറിലോസ് മെത്രാപ്പോലീത്തായുടെ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സത്യത്തിനും യുക്തിക്കും നിരക്കാത്തത്

ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സത്യത്തിനും യുക്തിക്കും നിരക്കാത്തതാണെന്ന് ആദ്യമേ പറയട്ടെ ….

1. അദ്ദേഹം എഴുതി “ഒരു കോടതി വിധിക്കും ഈ തര്‍ക്കങ്ങള്‍ക്ക്  പരിഹാരമുണ്ടാക്കി മലങ്കര സഭയില്‍ ശാശ്വത സമാധാനം സംജാതമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു പകല്‍പോലെ  വ്യക്തമായ സത്യമാണ്.” അതിനു കാരണം കോടതി വിധിയിൽ തന്നെയുണ്ട്.. പാത്രിയർക്കീസ് വിഭാഗം ഒരിക്കലും കോടതി ഉത്തരവ് അനുസരിക്കില്ല. പിന്നെ എങ്ങനെ സമാധാനമുണ്ടാകും?

“(xi) The Spiritual power of Patriarch has been set up by the appellants clearly in order to violate the mandate of the 1995 judgment of the Court which is binding on the Patriarch, Catholicos and all concerned.” (pp.267-268). “(xix) ……. The Patriarch faction is to be blamed for the situation which has been created post 1995 judgment. ….. The judgment of 1995 has not been respected by the Patriarch faction which was binding on all concerned.”

ബഹു. നീതിപീഠം നൽകുന്ന ഉത്തരവ് അനുസരിക്കാൻ ഇന്ത്യൻ പൗരന് കടമയുണ്ട്. ഇന്ത്യൻ ഭരണഘടന പ്രകാരം ക്രമീകൃതമായ കോടതിയെ ധിക്കരിക്കുന്നത് ഇന്ത്യൻ ഭരണ ഘടനയോടുള്ള വെല്ലു വിളിയാണ്. അത് രാജ്യദ്രോഹവുമാണ്.

2. “ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉഭയ ചര്‍ച്ചകള്‍ വഴിയോ മദ്ധ്യസ്ഥ ശ്രമങ്ങള്‍ വഴിയോ മാത്രമേ നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം സാദ്ധ്യമാകൂ.” ഇത് തികച്ചും ആത്മവഞ്ചനാപരമായ പ്രസ്താവനയാണ്. കാരണം എത്രയോ ഉഭയകക്ഷി ചർച്ചകൾ നടത്തി. മദ്ധ്യസ്ഥന്മാർ ഉള്ളതും ഇല്ലാത്തതും… എല്ലാറ്റിലും എടുക്കുന്ന തീരുമാനങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സുപോലും നൽകാതെ പിന്നോട്ട് പോകുകയാണ് ചെയ്തിട്ടുള്ളത്. മദ്ധ്യസ്ഥത വഹിച്ചർ ഇപ്പോഴും ജീവനോടെയുണ്ട്. പല ജനനേതാക്കളും മന്തിമാരുമുണ്ട്. അവരോട് ചോദിച്ചാൽ സത്യാവസ്ഥ അറിയാമല്ലോ. മദ്ധ്യസ്ഥന്മാർ മുഖാന്തിരം ചർച്ച നടത്തും എന്നിട്ട് അംഗീകരിക്കാതെ കോടതിയിൽ പോകും. അവിടുന്നു അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പറയും മദ്ധ്യസ്ഥന്മാർ…. ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും…

മറ്റൊന്ന്, കോടതിയിൽ കേസിനു പോയത് തങ്ങൾ തന്നെയാണെന്ന് ഈ ലേഖനത്തിൽ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ.. അപ്പോൾ ആരാണ് കുറ്റക്കാർ? ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നു പറഞ്ഞിട്ട് കേസിനു പോയതിലൂടെ ആത്മവഞ്ചനയല്ലേ ഇവർ നടത്തിയത്?

3. അടുത്തത് “സെമിനാരി കേസില്‍ അന്നു കോടതി സ്ഥിരീകരിച്ച ഈ കാര്യങ്ങളാണ് 2017 ജൂലൈ മൂന്നിലെ വിധി ഒരര്ത്ഥത്തില്‍ അസ്ഥിരമാക്കിയിരിക്കുന്നത്” സെമിനാരി കേസിന്‍റെ 1889 -ലെ റോയൽ കോടതി വിധി വന്നതിനു ശേഷം മലങ്കര സഭ വളരുകയും പല കാര്യങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്തു. അതിൽ പ്രധാനപ്പെട്ടവയാണ് സ്വയം ശീര്ഷകത്വമുള്ള കാതോലിക്കേറ്റും മേല്പട്ടക്കാരെ വാഴിക്കാനും മൂറോൻ കൂദാശ ചെയ്യാനുള്ള അധികാരവും നീതിയുക്തമായ ഭരണ സംവിധാനത്തിനുള്ള ഭരണ ഘടനയും. പിന്നീടുള്ള വ്യവഹാരങ്ങളിലെല്ലാം ഇതിന്‍റെ  സാധുതയെ പരിശോധിക്കുകയും റോയൽ കോടതി വിധി വിശകലനം ചെയ്തുമാണ് 1958-ലും 1995-ലും 2017-ലും വിധി പ്രസ്താവിച്ചിരിക്കുന്നത്. റോയൽ കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട് പാത്രിയർക്കീസിന് മലങ്കരയിലെ ഭൗതിക സ്വത്തുക്കളിന്മേൽ യാതൊരു അധികാരവും ഇല്ലായെന്ന്. അതിനെ മറികടക്കാൻ പിന്നീട് വന്ന പാത്രിയർക്കീസന്മാർ നിർബന്ധിച്ച്, മുടക്കുമെന്ന് ഭീഷണിപ്പെടുത്തി, പലയിടത്തുനിന്നും ഉടമ്പടികൾ എഴുതി വാങ്ങിച്ചു. പാത്രിയർക്കീസുമാർക്ക് ആദിമ കാലം മുതൽ എല്ലാ അധികാരാവകാശങ്ങളും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ഉടമ്പടികൾ എഴുതി വാങ്ങേണ്ട ആവശ്യമില്ലല്ലോ…

4. “അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ബലികഴിച്ചുകൊണ്ട് അടിയറവിലൂടെയുള്ള ‘സമാധാന’ത്തിന് യാക്കോബായ സഭയ്ക്കു ചിന്തിക്കാന്‍  പോലും കഴിയില്ല.” ഇതാണ് നിങ്ങളുടെ മിഥ്യാ ധാരണ.. വിശ്വാസം ഒന്നല്ലേ? പിന്നെങ്ങനാ വിശ്വാസം ബലികഴിക്കുന്നതു? ആ വ്യത്യാസം ഒന്ന് വിശദീകരിക്കാമോ? ഒരു മെത്രാപ്പോലീത്താക്ക് സഭയുടെ വിശ്വാസം അറിയാത്തതാണോ? അറിയില്ലെന്ന് നടിക്കുന്നതാണോ? കോടതി വ്യവഹാരങ്ങളൊന്നും വിശ്വാസ സംബന്ധമല്ല. ഒരു വിശ്വാസപരമായ കാര്യവും കോടതിയിൽ ഉന്നയിച്ചിട്ടുമില്ല. ഭരണാധികാരത്തർക്കമാണ് ഈ കേസിന്റെയെല്ലാം കാരണമെന്ന് ബ. കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“(xviii) The faith of the Church is unnecessarily sought to be divided vis-a-vis the Catholicos and the Patriarch as the common faith of the Church is in Jesus Christ. In fact an effort is being made to take over the management and other powers by raising such disputes as to supremacy of Patriarch or Catholicos to gain control of temporal matters under the garb of spirituality. There is no good or genuine cause for disputes which have been raised.” (pp. 270-271)

വിശ്വാസപരമായ കാര്യങ്ങളിൽ പാത്രിയർക്കീസ് വിഭാഗവും ഓർത്തഡോക്സ് സഭയും തമ്മിൽ യാതൊരു വ്യത്യാസമിവുമില്ലന്നു എല്ലാവർക്കും നിശ്ചയമുള്ളതാണ്. വെറുതെ നുണ പറയുന്നത് എന്താണ്? വ്യത്യാസമുണ്ടെങ്കിൽ, കൂദാശകൾ പരസ്പരം അതുപോലെ തന്നെ അംഗീകരിക്കുമോ? സ്വീകരിക്കുമോ? ആരാധനയിലോ, അനുഷ്ഠാനങ്ങളിലോ വേദശാസ്ത്രത്തിലോ എന്താണ് വ്യത്യാസം?

ഫാ. ജോസ് തോമസ്‌

https://ovsonline.in/latest-news/malankara-church-news-4/

error: Thank you for visiting : www.ovsonline.in