OVS - Latest NewsOVS-Kerala News

പുതുപ്പള്ളി പെരുന്നാള്‍ ; ഫഹദ് ഫാസില്‍ എത്തും

കോട്ടയം : ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വലിയപെരുന്നാളിനോട് അനുബന്ധിച്ചു ഏപ്രില്‍ 30-ന് നടക്കുന്ന സാംസ്കാരിക പൊതു സമ്മേളനത്തില്‍ നടന്‍ ഫഹദ് ഫാസില്‍ മുഖ്യാതിഥി.ഉമ്മന്‍ചാണ്ടി,വര്‍ഗ്ഗീസ് കുര്യന്‍,സിസ്റ്റര്‍ ലൂസി കുര്യന്‍ എന്നിവര്‍ അതിഥികളായിരിക്കും.ഓര്‍ഡര്‍ ഓഫ് സെന്‍റ് ജോര്‍ജ് , ജോര്‍ജ്ജിയന്‍ ചാരിറ്റി അവാര്‍ഡ് എന്നിവയുടെ സമര്‍പ്പണവും നടക്കും.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സഭാ സ്ഥാനികളെ ആദരിക്കുന്ന ചടങ്ങ്.

1-ാം തീയതി തിങ്കളാഴ്ച്ച വെച്ചൂട്ടിനുളള മാങ്ങ അരിച്ചില്‍ ചടങ്ങ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആര്‍. സോന ഉദ്ഘാടനം ചെയ്യും.മെയ് 6 ശനിയാഴ്ച്ച 7.30 മണിക്ക് ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ ഹിന്ദിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. വൈകിട്ട് പാറയ്ക്കല്‍കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, കാഞ്ഞിരത്തിന്‍മൂട് കൈതമറ്റം എന്നിവിടങ്ങളില്‍ നിന്ന് പളളിയിലേക്ക് പ്രദക്ഷിണം . തുടര്‍ന്ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, പരിചമുട്ടുകളി. മെയ് 7 ഞായറാഴ്ച്ച 6 മണിക്ക് ഫാ. ഇ.കെ ജോര്‍ജ് കോറെപ്പിസ്കോപ്പാ ഇഞ്ചക്കാട്ട് വി. കുര്‍ബ്ബാന അര്‍പ്പിക്കും തുടര്‍ന്ന് നടക്കുംന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

11 മണിക്ക് ചരിത്ര പ്രസിദ്ധമായ പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും. 2 മണിക്ക് വിറകിടീല്‍ ഘോഷയാത്ര , 6 മണിക്ക് സന്ധ്യാനമസ്ക്കാരം, തുടര്‍ന്ന് അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 8 മണിക്ക് പുതുപ്പളളി കവല ചുറ്റി പ്രദക്ഷിണം. തുടര്‍ന്ന് ആശീര്‍വാദം, ക്രിസ്തീയ ഗാനസന്ധ്യ, അഖണ്ഡപ്രാര്‍ത്ഥന, രാത്രിനമസ്ക്കാരം. പെരുന്നാള്‍ ദിനമായ 8 ന് പുലര്‍ച്ചെ വെച്ചൂട്ടിനുളള അരിയിടീല്‍, 5 .30 ക്ക് ഫാ. മാത്യൂ വര്‍ഗീസ് വലിയപീടികയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 9 മണിക്ക് നടക്കുന്ന ഒന്‍പതിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വാഴ്വ്, 11.30 ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്, ഉച്ചക്ക് 2 മണിക്ക് പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ചവിളമ്പ്. 14 ഞായാറാഴ്ച്ച വി.മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് അഭി. യൂഹാനോന്‍ മാര്‍ മിലിത്തോസ് മുഖ്യകാര്‍മ്മികത്വം നല്‍കും. തുടര്‍ന്ന് കൊടിയിറക്ക്.

error: Thank you for visiting : www.ovsonline.in