കാതോലിക്കേറ്റ് രത്ന ദീപം പുത്തന്‍കാവില്‍ തിരുമേനിയുടെ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു
ചെങ്ങന്നൂർ : ഇന്നത്തെ പല ക്രൈസ്തവ സഭകളും ഒന്നായി പ്രവർത്തിച്ച കാലഘട്ടത്തിൽ സഭയ്ക്കു നേതൃത്വം നൽകാൻ ഭാഗ്യം ലഭിച്ച എട്ടാം മാർത്തോമ്മായെ സമൂഹത്തിന് ഒരിക്കലും വിസ്മരിക്കാൻ സാധിക്കുകയില്ലെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യൻ. പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടാം മാർത്തോമ്മായുടെ ചരമദ്വിശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടു നൂറ്റാണ്ടു കാലം ഒരു ആത്മീയ പിതാവിനെ ഭക്തജനങ്ങൾ സ്മരിക്കുന്നു എന്നതിലൂടെ എട്ടാം
മാർത്തോമ്മായുടെ സഭാചരിത്രത്തിലെ അദ്വിതീയമായ സ്ഥാനമാണു വെളിപ്പെടുന്നതെന്നു ചടങ്ങിൽഅധ്യക്ഷത വഹിച്ച സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പറഞ്ഞു. ആറാം മാർത്തോമ്മാ അവാർഡ് ഫാ.ഡോ.കെ.എം.ജോർജിന് അദ്ദേഹം സമ്മാനിച്ചു.
യുഎഇ മാർ പീലക്സിനോസ് ഫ്രണ്ട്സ് അസോസിയേഷൻ നിർമിച്ച പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസിന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എം.വി.മാത്യൂസിനു നൽകിഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പ്രകാശനം ചെയ്തു. ഫാ.ഡോ.ഒ. തോമസ്, ഫാ.വിൽസൺ ശങ്കരത്തിൽ,സുനിൽ പി.ഉമ്മൻ, മനോജ് ചെറിയാൻ, ചെറിയാൻ പി.ഉമ്മൻ, ഫാ.റെന്നി തോമസ് എന്നിവർ പ്രസംഗിച്ചു.