OVS-Pravasi News

ബഹ്‌റൈൻ സെൻറ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലേ മാത്യ ദേവാലയമായ ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ വലിയ നോമ്പിൻറെ സമാപനമായി ആചരിക്കുന്ന ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ ഏപ്രില്‍ 8 നു ഹോശാനയോട് കൂടി ആരംഭിക്കുന്നു. അതിനുമുന്‍പായി നാല്‍പ്പതാം വെള്ളിയാഴ്ച്ചയും സഭാ ദിനവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപനും ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു
 8 ശനിയാഴ്ച്ച രാവിലെ 6:00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ കുബ്ബാനയും വൈകിട്ട് 6:00 മണി മുതല്‍ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ “ഓശാന പെരുന്നാളിന്റെ” പ്രത്യേക ശുശ്രൂഷയും നടക്കും. 9 ഞായറാഴ്ച്ച രാവിലെ 6:30 ന്‌  പ്രഭാത നമസ്ക്കാരവും വൈകിട്ട് 6:30 ന്‌ സന്ധ്യ നമസ്ക്കാരവും “വാദേദല്‍മീന” ശുശ്രൂഷയും നടക്കും.
 10, 11 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ രാവിലെ 6:00 ന്‌  പ്രഭാത നമസ്ക്കാരവും വൈകിട്ട് 7:00 ന്‌ സന്ധ്യ നമസ്ക്കാരവും തുടര്‍ന്ന്‍ വചന പ്രഘോഷണവും നടക്കും. 12 ബുധനാഴ്ച്ച രാവിലെ 6:00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വൈകിട്ട് 6:00 മണി മുതല്‍ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ “പെസഹാ പെരുന്നാളിന്റെ” പ്രത്യേക ശുശ്രൂഷയും നടക്കും.
 13 വ്യാഴാഴ്ച്ച രാവിലെ 6:00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വൈകിട്ട് 6:00 മണി മുതല്‍ സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ “കാല്‍ കഴുകല്‍ ശുശ്രൂഷയും” നടക്കും. 14 വെള്ളിയാഴ്ച്ച രാവിലെ 7:00 മണി മുതല്‍ സിഞ്ച് അല്‍ അഹലി സ്പോട്സ് ക്ലബ്ബില്‍ വച്ച് ദുഃഖവെള്ളിയുടെ ആരാധനയും തുടര്‍ന്ന്‍ കുരിശ് കുമ്പിടിലും, വൈകിട്ട് 6:00 മണിക്ക് സന്ധ്യ നമസ്ക്കാരവും ജാഗരണ പ്രാര്‍ത്ഥനയും നടക്കും.
 15 ശനിയാഴ്ച്ച രാവിലെ 6:00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ കുബ്ബാനയും വൈകിട്ട് 6:00 മണി മുതല്‍ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് സന്ധ്യ നമസ്ക്കാരവും “ഈസ്റ്റര്‍ ശുശ്രൂഷയും” വിശുദ്ധ കുര്‍ബ്ബാനയും നടക്കും. കഷ്ടാനുഭവ ആഴ്ച്ചയിലെ ഏല്ലാ ശുശ്രൂഷകള്‍ക്കും പ്രത്യേകിച്ച് യാമ പ്രാര്‍ത്ഥനകള്‍ക്കും ഏവരും സമയത്ത് തന്നെ വന്ന്‍ സംബന്ധിക്കണമെന്നും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്ഥിക്കുന്ന കമ്മറ്റികളുടെ അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കണമെന്നും ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി. റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി. റെഞ്ചി മാതു എന്നിവര്‍ അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്:- കാതോലിക്കാ  ദിനത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിൽ കാതോലിക്കേറ്റ് ദിന പതാക  മലങ്കര ഓർത്തഡോൿസ് സഭയുടെ സീനിയർ മെത്രാപോലിത്ത നിരണം ദദ്രാസനാധിപൻ അഭി . ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തായുടെ കാർമികത്വത്തിൽ ഉയർത്തുകയുണ്ടായി.ഇടവക വികാരി ഫാ.എം. ബി. ജോർജ്,സഹ വികാരി ഫാ. ജോഷ്വ എബ്രഹാം സഹ കാർമികത്വം വഹിച്ചു .
error: Thank you for visiting : www.ovsonline.in