Outside Kerala

നാഗ്പൂര്‍ സെമിനാരിയില്‍ പരി.മാര്‍ത്തോമ്മാ ശ്ലീഹയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

മഹാരാഷ്ട്ര : നാഗ്പൂര്‍ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക് സ് തിയോളജിക്കല്‍ സെമിനാരിയില്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.ബോംബൈ ഭദ്രാസന അംഗം ഫാ.ജോയിമോന്‍ തോമസ്‌ അനുഗ്രഹ സന്ദേശം നല്‍കി.സി.എന്‍.ഐ സഭയുടെ പ്രമുഖ ക്രിസ്ത്യന്‍ ഭക്തി ഗായകന്‍ റവ.വിനോദ് ബിസ്വാസ് ഗാനാര്‍ച്ചന നടത്തി.ബുധനാഴ്ച അഹമ്മദാബാദ് ഭദ്രാസന അംഗം വെരി.റവ.സുധ പോള്‍ റമ്പാന്‍ വി.കുര്‍ബാന അര്‍പ്പിച്ചു.അയല്‍ പ്രാദേശിക ക്രൈസ്തവ ഇടവകകളില്‍ നിന്ന് 350-ലധികം വിശ്വാസികളും അനേകം ഇതര മതസ്ഥരും ചടങ്ങുകളില്‍ സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in