ഗോവിന്ദച്ചാമിമാരെയാണ് വേണ്ടത്!ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീല്‍ വാദിച്ചു;നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസുണങ്ങിപ്പോയി : പീലാത്തോസിന്‍റെ ഉപമയോടെ സൗമ്യ വധക്കേസില്‍ ആഞ്ഞടിച്ചു മാര്‍ തെയോഫിലോസ്
പത്തനംതിട്ട : സൗമ്യ വധക്കേസില്‍ കേരള മനഃസാക്ഷിയെ ഞെട്ടിച്ച സുപ്രീംകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചും കേസില്‍ പരാജയപ്പെട്ട പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ക്കെതിരെയും ആഞ്ഞടിച്ചു ഓര്‍ത്തഡോക് സ് സഭ മലബാര്‍ ഭദ്രാസന അധിപന്‍ ഡോ.സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
” പീലാത്തോസ് , യേശുവിനെ വേണോ ബര്‍ബാസിനെ വേണോ – ജനങ്ങളോട്….സുപ്രീംകോടതി ചോദിച്ചു ഗോവിന്ദച്ചാമ്മിയെ വേണോ നീതിയ്ക്ക് വേണ്ടി ദാഹിക്കുന്ന സൗമ്യയുടെ മാതാപിതാക്കളെ വേണോയെന്ന് ?….അധികാര വര്‍ഗ്ഗം പറഞ്ഞു ഗോവിന്ദച്ചാമ്മിയെ പോലെയുള്ളവരെയാണ് വേണ്ടതെന്ന് ! ….ലക്ഷക്കണക്കിന് ഫീസ് കൊടുത്തുകൊണ്ട് പൂനയില്‍ നിന്ന് വക്കീലിനെ കൊണ്ട് വാദിച്ചപ്പോള്‍ നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസുണങ്ങിപ്പോയി !!! “
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് പൊതു സമൂഹത്തില്‍ ഒന്നാകെ അസംത്രിപ്ത പ്രധീധിയുള്ള സാഹചര്യത്തില്‍ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ വാക്കുകള്‍ അര്‍ത്ഥവത്തതും പ്രസക്തവുമാണ്.പരുമല സെമിനാരി പള്ളിയില്‍ വി.കുര്‍ബാനമദ്ധ്യേ നടന്ന പ്രസംഗത്തിലാണിത്.