പഴയ സെമിനാരി ദ്വിശതാബ്ദി സമാപന സമ്മേളനം ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു
കോട്ടയം: കേരളത്തിന്‍റെ സാംസ്കാരിക വിദ്യാഭ്യാസ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ച പഴയസെമിനാരി ദ്വിശതാബ്ദി സമാപനവും സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം നിര്‍വഹിച്ചു . പഴയസെമിനാരിയില്‍ നടന്ന സമ്മേളനത്തില്‍ പരി. ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ശ്രേഷ്ഠ റ്റിക്കോണ്‍ മെത്രാപ്പോലീത്ത, മുന്‍പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, എന്നിവര്‍ പ്രസംഗിച്ചു രാവിലെ 10നു നടന്ന വേദശാസ്ത്ര സമ്മേളനം അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ടി. ജെ. ജോഷ്വാ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, പഴയസെമിനാരി മാനേജര്‍ കെ. സഖറിയാ റമ്പാന്‍, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. 27ന് രാവിലെ 10ന് അന്തര്‍ദ്ദേശീയ ചരിത്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. ഓഫീറാ ഗാംലിയേല്‍ (ജര്‍മ്മിനി) ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ ചരിത്രകാരന്‍ ഡോ. എം. ജി. എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും.