OVS - Latest NewsOVS-Kerala News

ചെറായി പള്ളി വികാരിക്കും കുടുംബത്തിനും നേരെ യാക്കോബായ ആക്രമണം

വൈപ്പിൻ ⇒ ചെറായി സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ടുബി ബേബി ഗീവർഗീസീനും കുടുംബത്തിനും നേരെ യാക്കോബായ വിഭാഗത്തിന്‍റെ  ആക്രമണം. പള്ളിയോടു ചേർന്നുള്ള വികാരിയുടെ താമസസ്ഥലത്തിന് നേരെ ഗുണ്ട് എറിയുകയും സ്ഥലത്തു ഏറെ നേരം ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തു. ഭാര്യയ്ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനുമൊപ്പം വികാരി താമസിക്കുന്നത്.

വികാരി ഫാ. ടുബി ബേബി ഗീവർഗീസിന്റെ നേതൃത്വത്തിൽ പള്ളിയിൽ ആരാധന നടക്കുന്ന സമയത്താണു താമസസ്ഥലത്തോടു ചേർന്നു ഗുണ്ടുപൊട്ടിച്ചത്, ഇതു മതിലിൽ തട്ടി പള്ളി ഓഫിസിന്റെ തെക്കുവശത്തും വീണു പൊട്ടി. ഗുണ്ട് പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു പരാതിയിൽ പറയുന്നു. വിവരമറിയിച്ചതിനെത്തുടർന്നു പൊലീസ് എത്തിയെങ്കിലും അതിനു ശേഷവും മാലപ്പടക്കങ്ങൾ പൊട്ടിച്ചു തുടർന്ന് വികാരി മുനമ്പം സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയത്. ഗുണ്ട് എറിയാൻ നിർദേശിച്ചവരുടെയും എറി‍ഞ്ഞയാളുടെയും പേരുകളും പരാതിയിൽ പറയുന്നുണ്ട്.സമീപ കാലത്ത്,യാക്കോബായ വിഭാഗം പള്ളിയുടെ ഉടമസ്ഥാവകാശം വ്യാജരേഖ ചമച്ചു  അധികാരികളെ സ്വാധീനിച്ചു കൈക്കലാക്കുവാന്‍ ശ്രമിച്ചതിനെതിരെ ഓര്‍ത്തഡോക് സ്‌ സഭ ഫയല്‍ ചെയ്ത കേസ് ബഹു.കോടതി പരിഗണിക്കുകയും പ്രതികളായ  യാക്കോബായ വിഭാഗത്തിലെ പതിനൊന്ന് പേര്‍ ജാമ്യത്തിലുമാണ്.

                                                                                       ഔദ്യോഗിക പ്രസ്താവന 

കൊച്ചി ഭദ്രാസനത്തില്‍പ്പെട്ട  ചെറായി  സെന്‍റ്  മേരീസ് ഓർത്തഡോക്സ്  പള്ളിയുടെ വികാരി ഫാ. ടുബി ബേബി ഗീവർഗീസിനും കുടുംബത്തിനും എതിരെ കഴിഞ്ഞ ദിവസം അന്തോഖ്യൻ പാത്രിയർക്കീസിന് കുറും വിധേയത്വവും കൽപ്പിക്കുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അക്രമത്തെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ(ഓ.വി.എസ്) ശക്തമായി  അപലപിക്കുന്നു.

പുത്തൻകുരിശ് കേന്ദ്രമായി പ്രവർത്തിക്കുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ ഇത്തരം പ്രവർത്തികൾ നിന്ദ്യവും പൈശാചികവും പ്രതിഷേധാർഹവുമാണ്. മലങ്കര നസ്രാണിയുടെ ക്ഷമയെ പരിക്ഷിക്കുന്ന ഇത്തരം തരംതാണ നടപടിയിൽ നിന്ന് പാത്രിയർക്കീസ് വിഭാഗം പിൻതിരയണമെന്നും, അക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ അധികാരികൾ ഉചിതമയ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഓർത്തഡോക്സ വിശ്വാസ സംരക്ഷകൻ ഈ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

ചെറായി സെന്‍റ് മേരീസ്‌ പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഗൂഢശ്രമമെന്നു പരാതി

error: Thank you for visiting : www.ovsonline.in