OVS - Latest NewsOVS-Kerala News

ദേവാലയങ്ങളില്‍ പതിനഞ്ചുനോമ്പാചരണവും പരി.ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും

തുരിത്തിക്കര മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍

മുളന്തുരുത്തി : തുരുത്തിക്കര മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ്‌ ചാപ്പലില്‍ പതിനഞ്ചു നോമബാചരണവും വാങ്ങിപ്പ് പെരുന്നാളും 2016 ഓഗസ്റ്റ്‌1 മുതല്‍ 15 വരെ ആചരിക്കും.വികാരി ഫാ.ഓ.വി ഏലിയാസ് നേതൃത്വം നല്‍കും.

കല്ലൂപ്പാറ സെന്‍റ് മേരീസ്‌ വലിയപള്ളിയില്‍

തിരുവല്ല : പരിശുദ്ധ സഭയുടെ പ്രഖ്യാപിത വി.മര്‍ത്തമറിയ തീര്‍ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ പതിനഞ്ചു നോമബാചരണവും വാങ്ങിപ്പ് പെരുന്നാളും 2016 ഓഗസ്റ്റ്‌1 മുതല്‍ 15 വരെ വിവിധ പരുപാടികളോടെ ആചരിക്കും.ഗാന -വചന ശുശ്രൂഷ,മദ്ധ്യസ്ഥ പ്രാര്‍ത്ഥന,ഇംഗ്ലീഷ് കുര്‍ബാന,അഭയം പ്രാര്‍ത്ഥന സംഗമം,നിരണം ഭദ്രാസന സുവിശേഷക സംഘം ധ്യാനം,മര്‍ത്തമറിയം സമാജം സമ്മേളനം,യുവജന ധ്യാനം,യുവജന ധ്യാനം ,വി.മൂന്നിന്മേല്‍ കുര്‍ബാന ,പ്രദക്ഷിണം എന്നിവ ഓഗസ്റ്റ്‌ 15 വരെയുള്ള ദിവസങ്ങളില്‍ നടക്കും.

കറ്റാനം സെന്‍റ് സ്റ്റീഫൻസ് വലിയപള്ളിയില്‍

ആലുപ്പുഴ : ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ഓഗസ്റ് 1 മുതൽ 15 വരെ കറ്റാനം സെന്‍റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ 15 നോമ്പ് ആചരിക്കുന്നു. ദിവസവും രാവിലെ 6.30 നു വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം എന്നിവ ഉണ്ടായിരിക്കും.

പുത്തന്‍കാവ് സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ 

പുത്തന്‍കാവ് വി.മര്‍ത്തമറിയം ഓര്‍ത്തഡോക്സ്‌  കത്തീഡ്രലില്‍ പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ് 1 മുതൽ 15 വരെ നടക്കും.വള്ളിക്കാട്ട് ദയറ മാനേജര്‍ ബര്‍സ്ശ്ലീബി റമ്പന്‍ നേതൃത്വം നല്‍കും.പെരുനാളിനോടനുബന്ധിച്ചു മര്‍ത്തമറിയം സമാജം ഭദ്രാസന അര്‍ദ്ധദിന സമ്മേളനം.ബൈബിള്‍ പാരായണ മാസ സമാപനം എന്നിവ  ഉണ്ടാവും

error: Thank you for visiting : www.ovsonline.in