കൊയ്നോണിയ “- കുരുന്നു ഹൃദയങ്ങൾക്കൊരു സ്നേഹ സ്പർശം
മനാമ/ബഹ്റിൻ: ബഹ്റിൻ സെന്‍റ്. തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലും കത്തീഡ്രൽ അംഗങ്ങളുടെ പരിപൂർണ്ണ സഹകരണത്തിലും പരുമല സെന്‍റ് ഗ്രീഗോറിയോസ് കാർഡിയോ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നിർധന കുടുംബങ്ങളിലെ ഹൃദ്രോഗ ബാധിതരായ 21 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി 2008 മുതൽ തുടർച്ചയായി നടത്തി വരുന്ന സഹായ പദ്ധതിയാണ് “കൊയ്നോണിയ“. ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ മൂലം കഷ്ടം അനുഭവിക്കുന്ന കുഞ്ഞുങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണല്ലോ, ജീവൻ നിലനിർത്തുവാനായി അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചിട്ടും സാമ്പത്തിക പരാധീനതകൾമൂലം തുടർ ചികിത്സ നടത്തുവാൻ സാധിക്കാതെ നിസ്സഹായരായി തങ്ങളുടെ മക്കളുടെ ജീവനു വേണ്ടി പ്രാർത്ഥന മാത്രമായി കഴിയുന്ന നിർധനരായ മാതാപിതാക്കളുടെ കണ്ണീർ ഒപ്പുവാനായി തുടങ്ങിയ ഈ സഹായപദ്ധതി 9 വർഷം പിന്നിടുകയാണ്.
ദൈവകൃപയാൽ കൊയ്നോണിയ സഹായപദ്ധതി പ്രസ്ഥാനത്തിന്‍റെ അനുഗ്രഹീത പദ്ധതികളിൽ ഒന്നായി മാറുകയും, 2008 മുതൽ നിർധന കുടുംബങ്ങളിലെ 234 ഓളം ഹൃദ്രോഗ ബാധിതരായ കഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി നടത്തുവാൻ സഹായകരമായി തീരുകയും ചെയ്തു. ഈ പദ്ധതിയുടെ വിജയത്തിനായി അകമഴിഞ്ഞ സഹായഹസ്തങ്ങൾ നല്കിയ നല്ലവരായ ഇടവകാംഗങ്ങളെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു
ഈ വർഷം കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായമെത്തിക്കുവാൻ ശ്രമിക്കുമെന്ന് പ്രസ്ഥാനത്തിനുവേണ്ടി റവ. ഫാ. എം. ബി. ജോർജ്ജ് (Vicar & President), റവ.ഫാ.ജോഷ്വാ എബ്രഹാം (Asst.Vicar & Vice President), Mr. റിജോ തങ്കച്ചൻ (Vice President), Mr. ബോണി മുളപ്പാംപള്ളിൽ (Sec), Mr. റിച്ചി മാത്യു (Tres) എന്നിവർ അറിയിച്ചു.
“മിടിക്കട്ടെ നിർത്താതിനിയും ചെറുഹൃദയങ്ങൾ
മമതാതൻ നമ്മൾക്ക് തന്ന അനുഗ്രഹങ്ങളിലൂടെ…”.
Gift of Life…….from the Heart.