ആതുര സേവനം ദൗത്യമായി കരുതണം -പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം:- ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കാനാണ് വന്നത് എന്ന യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്നും ആതുര ശുശ്രൂഷ ദൗത്യമായി കരുതണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡോക്സ് സഭാ കേന്ദ്രമായ ദേവലോകം സന്ദര്‍ശിച്ച കോലഞ്ചേരി മെഡിക്കല്‍ കോളേജ് നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തില്‍ അരമന ചാപ്പലില്‍ അനുഗ്രഹ സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ. മെഡിക്കല്‍ കോളേജ് ചാപ്ലയിന്‍ ഫാ. ജോണ്‍ കുറിയാക്കോസ്, സഭാ പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.