കേരള നിയമ സഭാ തിരഞ്ഞെടുപ്പും ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകനും
ഈ വരുന്ന മെയ് മാസം 16 നു കേരളാ നിയമസഭയിലേക്കുള്ള തിരെഞ്ഞെടുപ്പ് നടക്കുകയാണല്ലോ ഈ തിരഞ്ഞെടുപ്പില്‍ സഭാ അംഗങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ഇതിനോടകം സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കതോലിക്ക ബാവാ തിരുമനസുകൊണ്ട് പല തവണ പല വേദികളില്‍ പറഞ്ഞിട്ടുണ്ട്. ആ നിലപാട് തന്നെയാണു ഓര്‍ത്തഡോക്സ് വിശ്വസ സംരക്ഷകനും ഉയര്‍ത്തിപ്പിടിക്കാനുള്ളത് . അതോടൊപ്പം എന്തുകൊണ്ട് ആ നിലപാട് എന്ന് സഭയിലെ സാധരണ വിശ്വാസികള്‍ക്ക് മനസിലാക്കുന്നതിനു വേണ്ടി ഒരു എളിയ ശ്രമം കൂടി നടത്തുന്നു.
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയെ സംബന്ധിച്ച് ആവേശകരമായ പ്രതീക്ഷയോടെ ആയിരുന്നു ഈ സര്‍ക്കാരിനെ വരവേറ്റതു സഭാംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റിരിക്കുന്നു. ഭൂരിപക്ഷം ഏറെ ഇല്ല എങ്കിലും ഓരോ സഭാ അംഗവും ഏറെ ആകാംഷയോടും സന്തോഷത്തോടും കൂടി ന്യായമായ നീതി എല്ലാർക്കും നടപ്പാവും എന്ന് പ്രതീക്ഷിച്ചു.
എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ത്മിപ്പിച്ചുകൊണ്ട് കഴിഞ്ഞ 4 വര്‍ഷക്കാലം ഓരോ സഭാ വിശ്വാസിയെയും അത്യധികം വേദനിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ആണ് സഭാ അംഗം തലവനായുള്ള സര്‍ക്കാരില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. 2013-ല്‍ കോലഞ്ചേരിയില്‍ തുടങ്ങി തൃക്കുന്നത്തു സെമിനാരി, പുത്തന്‍കുരിശ് , പഴന്തോട്ടം , മുളകുളം,കടമറ്റം, ഞാറക്കാട്, മാമ്മലശ്ശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, വരിക്കൊലി, പിറവം,കണ്യാട്ടുനിരപ്പ്, കുറുഞ്ഞി, മാന്തളിര്‍, കായംകുളം, ചേലക്കര തുടങ്ങിയ പള്ളിയില്‍ ഉണ്ടായിട്ടുള്ള തർക്കങ്ങൾക്ക് എല്ലാം കാരണം ഈ ഭരണകൂടത്തിന്റെ ഓര്‍ത്തഡോക്സ് വിരോധം ഒന്ന് മാത്രമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ പള്ളികള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പൂട്ടപ്പെടുകയോ റവന്യു വകുപ്പ് വഴി ഏറ്റെടുക്കുകയോ ചെയ്തിട്ടുള്ളവയാണ്. ഈ നടപടികള്‍ എല്ലാം ഏക പക്ഷീകമായി ഓര്‍ത്തഡോക്‍സ് വിരോധം മാത്രം വച്ചു ചെയ്തവയാണ് എന്ന് സസൂക്ഷമം പരിശോധിച്ചാല്‍ ഏതൊരു വ്യകതിക്കും മാസിലാക്കാന്‍ പറ്റുന്നവയുമാണ്.
എന്തുകൊണ്ട് മറ്റൊരു സര്‍ക്കാരും ചെയ്യാത്ത വിധത്തിലുള്ള ഓര്‍ത്തഡോക്സ് വിരോധം ഈ സര്‍ക്കാര്‍ നിന്ന് ഉണ്ടായി?
ഈ ചോദ്യത്തിനു ഓര്‍ത്തഡോക്സ് സമൂഹം ഇന്നും ഉത്തരം തേടിക്കൊണ്ടിരിക്കുന്നു. ഇടവക പള്ളികളെ സംബന്ധിച്ചു ബഹു. കോടതി വിധികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ലഭിച്ചതാണോ തെറ്റ്? അതോ ബഹു ഭൂരിപക്ഷം വരുന്ന ഓര്‍ത്തഡോക്സ് വിശ്വാസികള്‍ എന്ത് അപമാനവും സഹിച്ചു ഭരണകഷിക്ക് തന്നെ വോട്ടു ചെയ്തു കൊള്ളും എന്നുള്ള ഉറപ്പും അത് വഴി മറു കക്ഷിയെ പ്രീണിപ്പിക്കുകയും ചെയ്യാം എന്ന് കരുതിയത്തിനാലോ? ഇപ്രകാരമുള്ള ധാരണകള്‍ ആരെങ്കിലും വച്ചു പുലര്‍ത്തുന്നുണ്ടെകില്‍ ആ ധാരണ അവസാനിപ്പിക്കാന്‍ ഉചിതമായ സമയം ഇപ്പോഴാണ്. ഈ തെറ്റായ ധാരണ അവസാനിപ്പിക്കാന്‍ ഓര്‍ത്തഡോക്സ് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഭരണകഷിക്ക് എതിരെ പ്രതികരിക്കാന്‍ കിട്ടുന്ന അവസരം പരമാവധി നമ്മുടെ സമ്മതിദാനാവകാശത്തിലൂടെ പ്രയോജനപ്പെടുത്തി സഭാ സ്നേഹത്തിന്റെ അളവുകോല്‍ എന്താണ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുതെണ്ടതും അനിവാര്യമായി തീർന്നിരിക്കുകയാണ്. ഭരണ തലവനെ സഭാ അസ്ഥാനത് ആദരിച്ചില്ല എന്നത് ഓര്‍ത്തഡോക് സ് വിരോധത്തിനു കാരണമായി ചിലര്‍ പറയുന്നു. ആ പരിതാപത്തിനു പ്രസക്തിയുമില്ല ഉത്തമ സഭാ വിശ്വാസി സഭയ്ക്കാണ് ആദരം നല്‍കേണ്ടത് മറിച്ചല്ല.
സഭാ പിതാക്കന്മാര്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടി വരുന്നു?
മലങ്കര സഭയുടെ പിതാക്കന്മാര്‍ പൊതുവേ രാഷ്ട്രീയത്തില്‍ ഇടപെടുകയോ സഭയുടെ തീരുമാനങ്ങള്‍ രാഷ്ട്രീയത്തില്‍ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നവരല്ല. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഭരണ കക്ഷിയോടും അവരെ പ്രതിനിധാനം ചെയ്യുന്ന ചില വകുപ്പ് മന്ത്രിമാര്‍ക്കെതിരെയും ഒരു പ്രഖ്യാപിത നിലപാടിലാണ്. ഈ നിലപാട് എന്തുകൊണ്ട് എന്ന് പൊതു സമൂഹം ചര്‍ച്ച ചെയ്തതുമാണ്. അത്, ഓരോ സഭാ വിശ്വസിക്കും അംഗീകരിച്ച സത്യവുമാണ്. ഒരു ഭരണഘടനാ സ്ഥാപനമായ നീതി ന്യായ കോടതി വിധികളെ മനപ്പൂര്‍വം അട്ടിമറിച്ചു എതിര്‍ പക്ഷത്തിനു വേണ്ട ഒത്താശ ചെയ്തു കൊടുത്തു നീതി രഹിതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ജനാധിപത്യപരമായ എന്ത് ചെയ്യാന്‍ സാധിക്കുമോ ആ സഹന സമരം മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ. അതിനു വേണ്ട ഉറച്ച പിന്തുണ കൊടുക്കുന്നതിനു ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വമുണ്ട്. അത് ഈ തിരെഞ്ഞെടുപ്പില്‍ നാം നിര്‍വഹിക്കുക തന്നെ വേണം.പരിശുദ്ധ സഭയ്ക്ക് നീതിന്യായ കോടതിയില്‍ നിന്ന് കിട്ടിയ നീതി നടപ്പാക്കാന്‍ അങ്ങനെ ഉള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിക്കുന്നതിനു സഭാ പിതാക്കന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ തെറ്റായി കാണാന്‍ ഒരു ഉത്തമ വിശ്വാസിക്ക് സാധിക്കില്ല. ആ പ്രവർത്തനങ്ങള്‍ തീവ്രമായി നടപ്പാക്കണം എന്ന് തന്നെയാണ് ഓരോ സഭാ സ്നേഹിയുടെയും ആഗ്രഹവും പ്രതീക്ഷയും.
ആഴിമതിരഹിത ഭരണം ഉണ്ടാവേണ്ടതു സഭയുടെയും പൊതു സമൂഹത്തിന്റെയും ആവശ്യമാണ്!
പരിശുദ്ധ സഭയ്ക്ക് നീതിന്യായ കോടതിയില്‍ നിന്ന് ലഭിച്ച ഉത്തരവുകള്‍ കാറ്റില്‍ പറത്തി വിഘടിത വിഭാഗത്തിനു അനുകൂലമായി ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് അഴിമതിയായി കാണാവുന്നതാണ്. ഇപ്രകാരം ഉള്ള ഒരു സർക്കാര്‍ ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. മറുപക്ഷത്തെ ചിലര്‍ നിയമ സഭാ അംഗങ്ങള്‍ ആയിയുഉള്ളതുമൂലം മാത്രമാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി ലഭിക്കാത്തതായി പറയപ്പെടുന്നു. ഇതില്‍ ചില അര്‍ത്ഥ സത്യങ്ങള്‍ ഉണ്ടെങ്കിലും കോടതി വിധി നടപ്പാക്കുന്നതിന് ഈ സ്വാധീനം ഒന്നും ഒരു തടസ്സവും അല്ല. അത് നിർവഹിക്കുവാന്‍ ഭരണത്തലവന്‍ താലപര്യം ഇല്ല എന്നുള്ളതാണ് ഈ മന്ത്രി സഭയിലെ ഓരോ അംഗത്തെയും സ്വകാര്യമായി കണ്ടു സംസാരിക്കുമ്പോള്‍ പറയുന്നതും. ഇദ്ദേഹത്തെ ഇനിയും തുടര്‍ ഭരണത്തില്‍ ഏറ്റിയാല്‍ നമ്മുടെ സഭയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കും. അതിനു സഭാ അംഗങ്ങള്‍ ആയ നമ്മള്‍ ഓരോരുത്തരും ഇടയാക്കരുത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവു കൊണ്ട് ഈ സഭയിലെ ഒരു അംഗത്തെ പോലും ഭരണ രംഗത്തേക്ക് കൊണ്ട് വരുന്നതിനോ സാധിച്ചിട്ടില്ല മാത്രമല്ല മിടുക്കന്മാരുടെ വരവ് തടയുക കൂടി ചെയ്തതായി മനസിലാവുന്നു. എന്നാല്‍, മറ്റു പാർട്ടികള്‍ ഈ സഭയോട് ആദരവ് കാണിക്കുകയും ചില സീറ്റുകള്‍ നമ്മുടെ സഭാ അംഗങ്ങള്‍ക്ക് നൽകുകയും ചെയ്തു. നമ്മുടെ സഭാ അംഗങ്ങള്‍ നിയമ സഭയില്‍ ഇല്ല എന്നുള്ള പോരായ്മ പരിഹരിക്കുന്നതിന് സഭാ അംഗങ്ങൾക്ക് കിട്ടിയ അസുലഭ സന്ദര്‍ഭം ഇതാണു. ആ അവസരം ഈ തെരെഞ്ഞുടുപ്പില്‍ സഭ അംഗങ്ങള്‍ പ്രയോജനപ്പെടുത്തണം.
ആയതിനാല്‍ സഭാ അംഗങ്ങളെയും സഭയുടെ അഭ്യുദയകാംക്ഷികളായ സ്ഥാനാർത്ഥികളെയും ഈ തിരെഞ്ഞെടുപ്പില്‍ വിജയിപ്പിക്കണം എന്നും പരിശുദ്ധ സഭയ്ക്ക് അര്‍ഹതപ്പെട്ട നീതി നിഷേധിച്ച സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്നും ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ അഭ്യർത്ഥിക്കുന്നു.
” ജയ് ജയ് കാതോലിക്കോസ് ,വി.മാര്‍ത്തോമ്മാ ശ്ലീഹയുടെ ശ്ലൈഹിക സിംഹാസനം നീണാള്‍ വാഴട്ടെ…”