പിതാക്കന്മാരുടെ ഓർമ്മയിൽ കബർ മുത്താൻ വിശ്വാസസഹസ്രം ; ദേവലോകം പെരുന്നാളിന് സമാപനം
കോട്ടയം: പുണ്യശ്ലോകനായ ഗീവര്‍ഗീസ് ദ്വിതീയന്‍
കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള പൂര്വപിതാക്കന്മാര്
മാര്‍ത്തോമ്മന്‍ ശ്ലൈഹിക പാരമ്പര്യത്തിന്റെ
കാവല്‍ക്കാരെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ഓർത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന
ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓര്‍മപ്പെരുന്നാള്‍, ഔഗേന്‍ പ്രഥമന്‍, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാമാരുടെ
സംയുക്ത ഓര്‍മപ്പെരുന്നാള്‍ എന്നിവയോടനുബന്ധിച്ച്
പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ.
രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു
പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം
വഹിച്ചു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍
സഹകാര്‍മ്മികരായിരുന്നു.
