സഭ സാമൂഹിക പ്രതിബദ്ധതയുടെ നിഴലായിരിക്കണം : പരി. കാതോലിക്കാ ബാവാ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം ഭദ്രാസന പാരിഷ് മിഷൻ ഭദ്രാസന തലപ്പള്ളിയായ കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പാരിഷ് മിഷൻ പ്രവർത്തനങ്ങൾ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഓരോ ഇടവകയും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട സമൂഹമാണ്. സമൂഹത്തിന്റെ അവശതയും കഷ്ടപ്പാടും ഏറ്റെടുക്കുമ്പോഴാണ് സഭ ക്രിസ്തു സാക്ഷ്യമുള്ള സമൂഹമായിത്തീരുന്നത്. പാരീഷ് മിഷൻ ഭദ്രാസന കോർഡിനേറ്റർ ഫാ. മഹേഷ് തങ്കച്ചൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
റവ. ഐസക്ക് മട്ടമ്മേൽ കോറെപ്പിസ്ക്കോപ്പ, പി.യു കുര്യാക്കോസ് പോത്താറയിൽ കോറെപ്പിസ്ക്കോപ്പ, ഫാ.ജോസ് തോമസ് പൂവത്തുങ്കൽ, ഫാ.ജേക്കബ് കുര്യൻ, ഫാ. റ്റി. പി കുര്യൻ, ഫാ.വി. വി. കുര്യാക്കോസ്, ഫാ. ബേസിൽ ജോർജ്ജ്, ഫാ.ജോസഫ് മലയിൽ, ഫാ. യാക്കോബ് തോമസ്, ഫാ. ജിത്തു മാത്യു, ഫാ.പോൾ ജോൺ കോനാട്ട്, ഫാ. ജോമോൻ ചെറിയാൻ, ഫാ. വിബിൻ സാബു, ഫാ.ബിനോയി ബിജു, ഫാ. അനു തോമസ്, ഫാ. ഏൽദോസ് ബാബു, ശ്രീ വി.കെ. വർഗ്ഗീസ് വൈശ്യംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.