OVS - Latest NewsOVS-Kerala News

ദാരിദ്ര്യരഹിത സമൂഹം സഭയുടെ ലക്ഷ്യം – പരിശുദ്ധ കാതോലിക്കാ ബാവ

പരുമല:മലങ്കര സഭയുടെ മിഷൻ പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 98 – മത് വാർഷിക സമ്മേളനവും കുടുംമ്പ സംഗമവും പരുമല സെമിനാരിയിൽ വച്ച് നടന്നു.രാവിലെ വി.കുർബ്ബാനയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിച്ചു.തുടർന്ന് നടന്ന കുടുംബ സംഗമത്തിന് ഫാ.ജോൺ റ്റി വർഗീസ് കുളക്കട നേതൃത്വം നൽകി.പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.ദാരിദ്ര്യരഹിത സമൂഹമാണ് പരിശുദ്ധ സഭയുടെ ലക്ഷ്യം, താമസംവിന സഭ അതിൽ വിജയിക്കുമെന്നും അതായിരുന്നു ഭാഗ്യ സ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസിൻ്റെ സ്വപ്നം എന്നും പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .സ്ലീബാദാസ സമൂഹ അധ്യക്ഷൻ അഭി.ഗീവർഗ്ഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സക്കറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. അങ്കമാലി മെത്രാ സനാധിപൻ അഭി.യൂഹാനോൻ മാർ പോളികാർപോസ് തിരുമേനി വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി ശ്രീ.റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ റവ.കെ.വി പോൾ റമ്പാൻ, ഫാ. പി.കെ.തോമസ്, ഫാ. സോമു. കെ. ശാമുവേൽ, ടി. സഖറിയ മാണി, അഡ്വ.ജീൻഷാ ചാക്കോ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പരിശുദ്ധ കാതോലിക്ക ബാവായുടെ “സഹോദരൻ” പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെയും, ഐക്കൺ ചാരിറ്റീസിന്റെ ചുമതലയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെയും താക്കോലുകൾ പരിശുദ്ധ കാതോലിക്കാ ബാവ കൈമാറി .2021-22 കാലയളവിൽ പഠനമികവ് തെളിയിച്ച വിദ്യാർത്ഥികളെ പരി. കാതോലിക്കാ ബാവ ആദരിച്ചു.കൃതജ്ഞതക്ക് ശേഷം സ്നേഹവിരുന്നോടെ 98 – മത് വാർഷിക സമ്മേളനം അവസാനിച്ചു.

error: Thank you for visiting : www.ovsonline.in