SAINTS

മാർ ഔഗേൻ

ഈജിപ്തിലെ ക്രിസ്മ ദ്വീപാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. അദ്ദേഹം നൈസിബിസിനു അടുത്തുള്ള ഇസ്ലാ മലയിൽ ഒരു ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജീവിതരീതി ആദ്യമാദ്യം ഇപ്രകാരമായിരുന്നു.

അദ്ദേഹം 25 വർഷത്തോളം കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. അവസാനം ആബോ പക്കോമിയോസ് നിന്ന് സന്യാസം സ്വീകരിച്ചു ഇസ്ലാ മലയിൽ പോയി. അവിടെ തന്റെ സ്നേഹിതരോട് ഒപ്പം പ്രശസ്തമായ ഒരു ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തിന് നേതൃത്വം സ്വീകരിച്ചു നിരവധി സന്യാസികൾ അവിടെ എത്തി.

അദ്ദേഹത്തിന്റെ കാലത്താണ് മാർ യാക്കോബ് നിസ്സിബിസ്സിലെ മെത്രാപോലീത്ത ആയത്. ഈ യാക്കോബ് നൈസിബിസിലെ കത്തീഡ്രൽ ദേവാലയം പണിയിച്ചു. മാർ ഔഗേൻ ഷപ്പുർ രാജാവിന്റെ മുന്പാകെ നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു. മാർ ഔഗേൻ മരിച്ചപ്പോൾ അദ്ദേഹം പണിത പള്ളിയുടെ വശത്തുള്ള മർത്തിരിയോണിൽ കബറടക്കി.

അവലംബം : പേർഷ്യയിലെ സന്യാസ പിതാവും ബസ്രയിലെ മെത്രാപോലീത്തായും ആയ യേശുദ്നാഹ് എന്ന പിതാവ് എഴുതിയ ” സന്യാസ ചരിത്രം(BO. 3.1.195., ബാർ എബ്രായ, സഭാചരിത്രം, 1.333.W. Wright., A Short History of syriac language, amsterdam, 1966, p. 195., A. Baumstark, Geschichte, p.de Urbina, patroligia Rome, 1665, G. Chediyath, സുറിയാനി സഭാ പിതാക്കന്മാർ, കോട്ടയം, 1985 pg. 61.നമ്പർ 81) (Reference: സഭാപിതാക്കന്മാർ II-Dr.G. ചേടിയത്ത് )

സമാഹരണം: Abel Thomas Denny
Kochuplapparambil
abelthomasdenny@gmail.com

error: Thank you for visiting : www.ovsonline.in