മനുഷ്യനന്മയ്ക്ക് ദൈവവിശ്വാസവും മനുഷ്യസ്‌നേഹവും സമന്വയിപ്പിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണം:- പരിശുദ്ധ കാതോലിക്കാ ബാവ
പരുമല : മനുഷ്യനന്മയ്ക്ക് ദൈവവിശ്വാസവും മനുഷ്യസ്‌നേഹവും സമന്വയിപ്പിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ഉത്തരവാദിത്തങ്ങള്‍ പ്രതിഫലേച്ഛ കൂടാതെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിശുദ്ധ ബാവ പറഞ്ഞു.
യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി.കുര്യാക്കോസ്, ഒ.സി.വൈ.എം. വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി.വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ.അജി കെ.തോമസ്, ട്രഷറാര്‍ ജോജി പി.തോമസ്, മേഖലാ സെക്രട്ടറി മത്തായി ടി. വര്‍ഗീസ്, ഫാ.വര്‍ഗീസ് തോമസ്, ഫാ.ഗീവര്‍ഗീസ് കോശി, ഫാ.ജാള്‍സണ്‍ പി.ജോര്‍ജ്ജ്, ജോബിന്‍ കെ. ജോര്‍ജ്ജ്, ജോജി ജോണ്‍, റോബിന്‍ ജോ വര്‍ഗീസ്, ജിജോ ഐസക്, ജെബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ജീവകാരുണ്യ പുരസ്‌കാരവും യുവദര്‍ശന്‍ അവാര്‍ഡും വിതരണം ചെയ്തു. പരുമല മാര്‍ ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ചികിത്സാസഹായപദ്ധതി ഓക്‌സിലയുടെ സഹായവിതരണവും നടത്തി.