ശബരിമല വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയവർ ഇപ്പോള്‍ ഉറക്കത്തിലാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ
പത്തനംതിട്ട: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ രംഗത്ത്. കോടതി വിധി ബാധകമല്ലെന്ന് പറയുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇനി അങ്ങനെ മുന്നോട്ട് പോകാനാകില്ല. ശബരിമല വിധി നടപ്പിലാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവർ ഇപ്പോൾ ഉറക്കത്തിലാണെന്നും കാതോലിക്കാ ബാവ ആരോപിച്ചു. ഉറങ്ങുന്നവരെ നമുക്ക് വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ ഒരിക്കലും സാധിക്കില്ല. . ഈ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. യാക്കോബായ സഭയിലെ 80 ശതമാനം ആളുകളും സമാധാനം ആഗ്രഹിക്കുന്നവരാണ്. നീതിക്കെതിരായി ഒരു സർക്കാർ ഒത്താശ ചെയ്യണമെങ്കിൽ അതിന് പിന്നിൽ എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും കാതോലിക്കാ ബാവ ആരോപിച്ചു.പരുമലയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖ് റോനോ പെരുനാൾ കുർബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിസംഗതയെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |