എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ
എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തിൽ മികവുള്ളവരും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ കോഴ്സുകൾകാണ് സ്കോളർഷിപ്പു ലഭിക്കുക.
ഓർത്തഡോക്സ് ചർച്ച് സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിലെ 20 കേന്ദ്രങ്ങളിൽ മെയ് 11-നു രാവിലെ 10 മുതൽ 11 മണി വരെ നടക്കും. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് ആധാരമാക്കിയുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണ് നടത്തുന്നത്. ബസേലിയോസ് സ്കൂൾ ദേവലോകം കോട്ടയം, ബാലികാമഠം ജി എച്ച്. എസ്.എസ് തിരുവല്ല, കാതോലിക്കേറ്റ് എച്ച്. എസ്.എസ് പത്തനംതിട്ട, സെൻറ്. ജോൺസ് എച്ച്. എസ്.എസ് മറ്റം മാവേലിക്കര, മൗണ്ട് താബോർ എച്ച്എസ്എസ് പത്തനാപുരം, സെന്റ് ഗ്രിഗോറിയസ് കോളേജ് കൊട്ടാരക്കര, നിർമല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ, എകെജെഎം എച്ച്. എസ്എസ് കാഞ്ഞിരപ്പള്ളി, സെൻറ് തോമസ് അരമന പഴവങ്ങാടി റാന്നി, അൽമനാർ ഹൈസ്കൂൾ ഈരാറ്റുപേട്ട, സെന്റ് മേരിസ് എം എം ജി. എച്ച്. എസ് എസ്. അടൂർ, സി.എം.എസ് എച്ച്. എസ് മുണ്ടക്കയം, സെൻറ് തോമസ് എംഎച്ച് എസ്എസ് അട്ടപ്പള്ളം കുമളി, ഒസാനം എം.എച്ച്. എസ്.എസ് കട്ടപ്പന, സെൻറ് സെബാസ്റ്റ്യൻസ് എച്ച്. എസ്.എസ് നെടുംങ്കണ്ടം, സെൻറ് മേരീസ് എച്ച്. എസ്.എസ്. മുരിക്കാശ്ശേരി. ജി എച്ച്. എസ്.എസ്. എസ്.എസ് രാജാക്കാട്, ബഥനി സെന്റ് ജോൺസ് ഇ എച്ച്. എസ്.എസ്. എംപിഎംഎച്ച്എസ്എസ് ചുങ്കത്തറ, എം.ബി.സി കോളേജ് പീരുമേട് എന്നിവയാണ് സ്‌കോളർഷിപ്പ് പരീക്ഷാ കേന്ദ്രങ്ങൾ.
റാങ്ക് ലിസ്റ്റ് മേയ് 18 -നു പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ കുറഞ്ഞ ഫീസിൽ എൻജിനീയറിങ് പഠിക്കുവാനുള്ള അവസരം ലഭ്യമാകും. ഈ പരീക്ഷയോടൊപ്പം ജെ. ഇ.ഇ, കെ.ഇ.എ.എം ഏതെങ്കിലും ഒന്നിൽ യോഗ്യത നേടണം. 2014 മുതൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നൽകിവരുന്ന ഈ സ്കോളർഷിപ്പ് ആയിരത്തോളം കുട്ടികൾക്ക് ഇതിനോടകം ലഭ്യമായിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക്: 7559933571, 9072200344
ഓൺലൈൻ, എസ്.എം.എസ് രജിസ്‌ട്രേഷനു വേണ്ടി www.mbcpeermade.com, 9072200344.