OVS-Kerala News

മാർ ഒസ്താത്തിയോസിന്റെ കബറിടത്തിലേക്ക് തീർഥാടന പദയാത്ര

നിരണം :- ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര മിഷൻ സെന്ററിലെ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്റെ കബറിടത്തിലേക്ക് പദയാത്ര നടത്തി. മാർ ഒസ്താത്തിയോസിന്റെ നാലാം ഓർമ പെരുന്നാളിനോടനുബന്ധിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു. ഫാ. ബിജോഷ് തോമസ്, ഫാ. കെ. സി. സ്കറിയ, ഫാ. സ്റ്റാൻലി ജോൺസ്, സഭ മാനേജിങ് കമ്മിറ്റി അംഗം ജോ ഇലഞ്ഞിമൂട്ടിൽ, സെക്രട്ടറി മത്തായി ടി. വർഗീസ്, സജി മാമ്പ്രക്കുഴി, ജോജി പി. തോമസ്, ജിജോ ഐസക്, അനൂപ് വർഗീസ്, ജോജി ജോർജ് എന്നിവർ നേതൃത്വം നൽകി.

error: Thank you for visiting : www.ovsonline.in